പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

കുട്ടികളുടെ കണക്കെടുപ്പ്: യുഐ​ഡി ന​മ്പ​ർ കി​ട്ടാ​ത്ത​ കു​ട്ടി​ക​ളു​ടെ കാര്യം എന്താകുമെന്ന് ആശങ്ക

Jun 10, 2025 at 9:18 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ  കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് നടക്കുമ്പോൾ, ആ​ധാ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യു.​ഐ​.ഡി ന​മ്പ​ർ കി​ട്ടാ​ത്ത​ കു​ട്ടി​ക​ളു​ടെ കാര്യം എന്താകുമെന്ന് ആശങ്ക. യു.ഐ​.ഡി ന​മ്പ​ർ കി​ട്ടാ​ത്ത​വ​രെ​ല്ലാം ഈ ​വ​ർ​ഷ​ത്തെ സ്കൂ​ൾ ക​ണ​ക്കി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടുമെന്ന് പറയുന്നു. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ധാ​ർ ന​മ്പ​ർ കിട്ടാനായി കാ​ത്തി​രി​ക്കു​ന്ന​ത്. സ്കൂളുകളിലെ തസ്തിക നിർണയവുമായി ബന്ധപ്പെട്ടാണ് ആറാം പ്രവർത്തിദിനമായ ഇന്ന് കുട്ടികളുടെ കണക്ക് എടുക്കുന്നത്. പ്ര​വേ​ശ​ന സ​മ​യ​ത്ത് യു.​ഐ.​ഡി നമ്പ​റു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ആ ​കു​ട്ടി​യെ ഈ ​അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ എ​ണ്ണ​ത്തി​ൽ കൂ​ട്ടു​ക​യു​ള്ളൂ.

ആ​ധാ​റെ​ടു​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന​ത് ഇ.​ഐ​ഡി ന​മ്പ​ർ മാ​ത്ര​മാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഇ.​ഐ​.ഡി ന​മ്പ​ർ ഉ​ള്ള കു​ട്ടി​ക​ളെ സ്കൂ​ൾ ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ യു.​ഐ.​ഡി ന​മ്പ​റു​ള്ള കു​ട്ടി​ക​ളെ മാ​ത്ര​മേ എ​ണ്ണ​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു​വെ​ന്ന ക​ർ​ശ​ന നി​ർദേ​ശ​മാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

യു.​ഐ.​ഡി.നമ്പർ ലഭിക്കാൻ 90ദിവസം വരെ കാത്തിരിക്കണം. ഇക്കഴിഞ്ഞ മാ​ർ​ച്ചി​ൽ ആ​ധാ​റി​ന് അ​പേ​ക്ഷി​ച്ച കു​ട്ടി​ക​ൾ​ക്ക് ഇപ്പോഴും യു.​ഐ​.ഡി ന​മ്പ​ർ ലഭിച്ചില്ലെന്ന് പറയുന്നു. ഇ.​ഐ​ഡി ന​മ്പ​ർ മാ​ത്രം വെ​ച്ച് കു​ട്ടി​ക​ളു​ടെ എ​ണ്ണം പെ​രു​പ്പി​ച്ച് കാ​ട്ടി കൃ​ത്രി​മം കാ​ണി​ച്ച് ത​സ്തി​ക​ക​ൾ നി​ല​നി​ർ​ത്തു​ന്ന ചി​ല സ്കൂളുകൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് യു.​ഐ​ഡി ന​മ്പ​ർ വേ​ണ​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉത്തരവിറക്കിയത്.

Follow us on

Related News