പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു;വിദ്യാർത്ഥികൾക്ക് പരിക്ക്

Jun 3, 2025 at 10:23 am

Follow us on

തിരുവനന്തപുരം:നഗരൂരിൽ സ്കൂ‌ൾ ബസ് വയലിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. വെള്ളല്ലൂർ എൽപി സ്കൂ‌ളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോയ ബസ് റോഡിൽ നിന്ന് വയലിലേക്ക് മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. റോഡിൽ നിന്ന് തെന്നിയാണ് ബസ് വയലിലേക്ക് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ബസിൽ നിന്ന് കുട്ടികളെ പുറത്തെടുത്തു സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല. പരുക്കെറ്റ് ആശുപത്രിയിൽ എത്തിച്ച കുട്ടികളെ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു.

അപകടത്തെക്കുറിച്ചു ഗൗരവമായ അന്വേഷണം പോലീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഗുരുതര പരുക്കുകൾ ആർക്കും ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ ആശങ്ക പെടേണ്ട സാഹചര്യം ഇല്ല.പരിക്കേറ്റ കുട്ടികൾക്ക് ആവശ്യമായ ചികിത്സ നൽകുമെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News