പ്രധാന വാർത്തകൾ
സ്കൂൾ അവധി ജൂൺ, ജൂലൈ മാസങ്ങളിൽ: അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്നാളെ മുതൽ സ്കൂളുകൾ വിഭവ സമൃദ്ധം: പുതിയ മെനു നാളെ മുതൽഇന്ന് സ്കൂളുകളിൽ മൗനാചരണം: രാവിലെ 10ന് നടത്തണംപ്ലസ്‌വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ നാളെമുതൽപ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ ഉടൻകായിക അധ്യാപകരുടെ സംരക്ഷണത്തിന് നടപടി: അധ്യാപക-വിദ്യാർത്ഥി അനുപാതം പുനക്രമീകരിക്കുംമുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന: നടപടി ജൂലൈ 25മുതൽസ്കൂള്‍ സമയമാറ്റത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍: ചർച്ച ബുധനാഴ്ച്ചപൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം: പരാതി നൽകി ഡിജിഇഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി

ഈ വർഷംമുതൽ നന്നായി പഠിക്കണം: ഓൾ പാസ്‌ ഇനിയില്ല

Jun 1, 2025 at 6:11 am

Follow us on

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ 2025-26 അധ്യയന വർഷം മുതൽ സമഗ്ര മാറ്റങ്ങളാണ് വരുന്നത്. ഈ  അ​ധ്യ​യ​ന വ​ർ​ഷം മുതൽ 5മു​ത​ൽ 10വ​രെ ക്ലാ​സു​ക​ളി​ൽ എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിക്കുന്ന “ഓ​ൾ പാ​സ്” സമ്പ്രദായം ഇല്ല. ഇനി വാർഷിക പരീക്ഷയിൽ 30 ശ​ത​മാ​നം മാ​ർ​ക്ക് നേടിയാൽ മാത്രമേ അടുത്ത ക്ലാസിലേക്ക് കയറ്റം ലഭിക്കൂ. ഇക്കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസിൽ നടപ്പാക്കിയ ‘മി​നി​മം മാ​ർ​ക്ക്’ സ​മ്പ്ര​ദാ​യം ഇനി യുപി, ഹൈസ്കൂൾ ക്ലാസുകളിലും ഉണ്ടാകും. ഒന്നുമുതൽ 9വരെ ക്ലാസുകളിലെ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും 30 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടാ​ത്ത​വ​ർ​ക്ക് ക്ലാ​സ് ക​യ​റ്റം ന​ൽ​കി​ല്ല.

ഇത്തരം വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ലാസുകൾ നൽകിയ ശേഷം മേയ് മാസത്തിൽ സേ പരീക്ഷ നടത്തും. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷയിൽ 30ശതമാനം മാർക്ക് നേടിയില്ലെങ്കിൽ സ്പെഷ്യൽ ക്ലാസ് നൽകി വാർഷിക പരീക്ഷയിൽ പങ്കെടുപ്പിക്കും. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റം. ഇതുവരെ മു​ഴു​വ​ൻ പേ​രെ​യും പാ​സാ​ക്കു​ന്ന രീതിയാണ് പിന്തുടർന്നിരുന്നത്. ഇതുവ​ഴി വി​ദ്യാ​ർ​ഥി​ക​ളു​ടെ പഠന വി​ല​യി​രു​ത്ത​ൽ സ​മ്പ്ര​ദാ​യം താ​ളം​തെ​റ്റി​യെ​ന്നും ഇ​തു​വ​ഴി സം​സ്ഥാ​ന സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ നി​ല​വാ​രം താ​ഴേ​ക്ക് പോ​കു​ന്നു​വെ​ന്നും കണ്ടെത്തി. ഇതേ തുടർന്നാണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എല്ലാ ക്ലാസിലും “മിനിമം മാ​ർ​ക്ക്” കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ചത്.

Follow us on

Related News