പ്രധാന വാർത്തകൾ
ഇന്ന് സ്കൂളുകളിൽ മൗനാചരണം: രാവിലെ 10ന് നടത്തണംപ്ലസ്‌വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ നാളെമുതൽപ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ ഉടൻകായിക അധ്യാപകരുടെ സംരക്ഷണത്തിന് നടപടി: അധ്യാപക-വിദ്യാർത്ഥി അനുപാതം പുനക്രമീകരിക്കുംമുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന: നടപടി ജൂലൈ 25മുതൽസ്കൂള്‍ സമയമാറ്റത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍: ചർച്ച ബുധനാഴ്ച്ചപൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം: പരാതി നൽകി ഡിജിഇഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രിഅതിതീവ്ര മഴ: ജൂലൈ 18ന് 3ജില്ലകളിൽ അവധിഇന്നും നാളെയും  അതിതീവ്ര മഴയ്ക്ക് സാധ്യത: നാളെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

ഗവ, എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ 

May 31, 2025 at 9:55 pm

Follow us on

തിരുവനന്തപുരം: 2025 -26 അധ്യയന വർഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. നിർദേശങ്ങൾ ഇങ്ങനെ: 

സർക്കാർ സ്കൂളുകളിൽ

🌐ഹൈക്കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്കൂളുകളിൽ ദിവസവേതന നിയമനങ്ങൾക്ക് ഉദ്യോഗാർത്ഥികളെ താഴെപ്പറയുന്ന തെരഞ്ഞെടുപ്പു സമിതി അംഗങ്ങൾ മാത്രം ചേർന്നാണ് ഇന്റർവ്യൂ നടത്തി ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കേണ്ടത് 

(i) സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ/പ്രതിനിധി 

(ii) ബന്ധപ്പെട്ട സ്കൂളിലെ പ്രഥമാധ്യാപകൻ പ്രധമാധ്യാപിക. 

(ii) ഹൈസ്കൂളുകളിലെ നിയമനങ്ങൾക്ക്, പ്രസ്തുത സ്കൂളിലെ അതതു വിഷയങ്ങൾ ഭാഷാ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സീനിയർ ആയ അധ്യാപകൻ/അധ്യാപിക (വിഷയത്തിലെ അധ്യാപകനെ അതാത് സ്കൂളിൽ ലഭ്യമായില്ലെങ്കിൽ സമീപ സ്കൂളിൽ നിന്നുമുള്ള അധ്യാപകനെ ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ അനുമതിയോടെ ഉൾപ്പെടുത്തണം.) 

(iv) പ്രൈമറി സ്കൂളുകളിലെ നിയമനങ്ങൾക്ക്. പ്രസ്തുത സ്കൂളിലെ ഏറ്റവും സീനിയർ ആയ അദ്ധ്യാപകൻ അധ്യാപിക. 

2. തസ്തിക നിർണ്ണയം സംബന്ധിച്ച് അതത് കാലങ്ങളിൽ നിലവിലിരിക്കുന്ന തസ്തിക നിർണയ ഉത്തരവ് പ്രകാരം ഏതെങ്കിലും കാറ്റഗറിയിൽ അധ്യാപകർ അധികമെന്നു കണ്ടെത്തിയ സ്കൂളുകളിൽ അവർ തുടരുന്നുവെങ്കിൽ പ്രസ്തുത കാറ്റഗറിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തരുത്. അധികമായി കണ്ടെത്തിയ അധ്യാപകരെയെല്ലാം നിലവിലുള്ള ഒഴിവുകളിലേക്ക് സ്ഥലം മാറ്റി ക്രമീകരിക്കേണ്ടതാണ്. 

ഹൈക്കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനും നിയമിക്കുന്നതിനും ഉള്ള മുൻഗണനകൾ താഴെ പറയും പ്രകാരം നൽകാവുന്നതാണ്.   

(എ) തെരഞ്ഞെടുക്കുന്നതിനുള്ള മുൻഗണനാ ക്രമം 

(1) അതതു ജില്ലകളിലെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ റാങ്ക് അടിസ്ഥാനത്തിൽ പ്രഥമ പരിഗണന നൽകാവുന്നതാണ്. ഷോർട്ട് ലിസ്ററാണ് ലഭ്യമെങ്കിൽ പ്രായക്കൂടുതൽ ഉള്ളവർക്ക് മുൻഗണന നൽകേണ്ടതാണ്. എന്നാൽ, ഇത്തരത്തിൽ ദിവസ വേതന നിയമനം ലഭിക്കുന്ന കാലയളവിലെ ആനുകൂല്യങ്ങൾ ഒന്നും തന്നെ, ഭാവിയിൽ അവർക്ക് പി.എസ്.സി മുഖേന ലഭിക്കുന്ന സ്ഥിരനിയമനത്തിനു പരിഗണിക്കുന്നതല്ല 

(ii) സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും യോഗ്യരായവരും നിലവിൽ രജിസ്ട്രേഷൻ പുതുക്കി വരുന്നതുമായ ഉദ്യോഗാർത്ഥികളെ രജിസ്റ്റർ നമ്പർ, പ്രായം എന്നീ ക്രമത്തിൽ നിയമനത്തിന് ദ്വിതീയ പരിഗണന നൽകേണ്ടതാണ്. അപേക്ഷകർ ഹാജരാക്കേണ്ടതാണ്. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്  പ്രകാരമുള്ള ഉദ്യോഗാർത്ഥികൾ ലഭ്യമല്ലാത്ത പക്ഷം അടുത്ത ഊഴം എന്ന നിലയിൽ അധ്യാപക നിയമനങ്ങൾക്കും അനധ്യാപക നിയമനങ്ങൾക്കും നിശ്ചിത യോഗ്യതയുള്ളവരെ ഓപ്പൺ മാർക്കറ്റിൽ നിന്നും തിരഞ്ഞെടുക്കേണ്ടതാണ്. 

(iv) ഒരു വ്യക്തിക്ക് ഒരു സ്ഥാപനത്തിൽ പരമാവധി 5 തവണ ദിവസവേതനനിയമനം നൽകാവുന്നതാണ്. തുടർന്ന് മറ്റാരെയും ലഭ്യമല്ലാതെ വന്നാൽ മാത്രം വീണ്ടും നിയമനം നൽകാവുന്നതാണ്. 

(ബി) നിയമനത്തിൻ്റെ മുൻഗണനാക്രമം 

(1) ഓരോ സ്കൂളിനെയും ഓരോ യൂണിറ്റ് ആയി പരിഗണിച്ച്, ഓരോ അക്കാദമിക വർഷവും ഉണ്ടാകുന്ന ആദ്യ ഒഴിവ് മെറിറ്റ് അടിസ്ഥാനത്തിൽ നികത്തണം. 

(i) ഓരോ അക്കാദമിക വർഷവും ഉണ്ടാകുന്ന രണ്ടാമത്തെ ഒഴിവ് സംവരണം ചെയ്ത് എസ്.സി/എസ്.റ്റി. ഒ.ബി.സി വിഭാഗത്തിൽ നിന്നും നികത്തണം. ഈ ഒഴിവുകളിൽ സംവരണ വിഭാഗക്കാരെ ലഭ്യമല്ലെങ്കിൽ മാത്രം പൊതുവിഭാഗത്തിൽ നിന്നും നികത്താം. 

(ii) 2016 0 RPwD ആക്റ്റിലെ ചട്ടം 34(1) പ്രകാരമുള്ള മുൻഗണനാ ക്രമം അനുസരിച്ച് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അർഹമായ വിഹിതം നൽകണം. 

(iv) ഓരോ അക്കാദമിക വർഷവും ഉണ്ടാകുന്ന ഒഴിവുകളിലേക്ക് നടത്തുന്ന നിയമനങ്ങളിൽ, മെറിറ്റ്, സംവരണം എന്നിവ 1: 1 അനുപാതത്തിൽ തന്നെ ആയിരിക്കണം. 

4. കെ-ടെറ്റ് സെറ്റ് യോഗ്യത നേടിയതോ, സ്ഥിരം ഇളവ് ലഭിച്ചിട്ടുള്ളതോ ആയ അധ്യാപകരെയാണ് ദിവസവേതനാടിസ്ഥാനത്തിലും നിയമിക്കേണ്ടത്. 

5. ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകർ റഗുലർ ഒഴിവിൽ തുടരുന്ന കാരണത്താൽ പ്രസ്തുത ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കരുത്. അപ്രകാരം കൃത്യവിലോപം കാട്ടുന്നവരുടെ പേരിൽ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ്. 

6 ദിവസവേതനാടിസ്ഥാനത്തിൽ നിയമിതരാകുന്ന അധ്യാപകർക്ക് ധനവകുപ്പ് അതതുകാലത്തേയ്ക്കു ബാധകമാക്കി പുറപ്പെടുവിക്കുന്ന ഉത്തരവിൽ നിഷ്കർഷിച്ചിട്ടുള്ള നിരക്കിൽ ദിവസവേതനം അനുവദിക്കാവുന്നതാണ്. നിരക്ക് വർധന വരുത്തി സർക്കാർ പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുന്ന പക്ഷം പുതുക്കിയ നിരക്ക് ബാധകമാക്കേണ്ടതാണ്.

7 – ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളുകളിൽ മുൻപറഞ്ഞ മാനദണ്ഡങ്ങളനുസരിച്ചുള്ള ഒഴിവിൽ അതതു വിശേഷാൽ ചട്ടങ്ങൾ, നിലവിലുള്ള സർക്കാർ നിർദേശങ്ങൾ എന്നിവയ്ക്കനുസൃതമായി മാത്രം യോഗ്യതയുള്ള അധ്യാപകരെയും (HSST/HSST(Jr)/NVT/NVT(Jr)/NSQF-Vocational Teacher നിയോഗിക്കാവുന്നതാണ്. ) അനധ്യാപകരെയും 

8. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ സ്കൂൾ കലണ്ടർ പ്രകാരമുള്ള അക്കാദമിക വർഷത്തിലെ അവസാന പ്രവർത്തി ദിനം വരെയും പ്രസ്തുത സ്കൂളിൽ തുടരുന്നതിനും അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്നതിന് അനുവദിക്കുന്നതിനും അർഹമായ ദിവസവേതനം നൽകുന്നതിനും അനുമതി നൽകുന്നു. 

9. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുമ്പോൾ അതത് തസ്തികകളിൽ പി എസ്.സി നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള മിനിമം പ്രായപരിധിയ്ക്കും ജനുവരി 1 ലെ പ്രായം പരമാവധി 56 നുമിടയിലുള്ളവരെ പരിഗണിക്കേണ്ടതാണ്. 

10. ദിവസവേതന നിയമനം നടത്തുന്നതിന് അതത് വിഭാഗത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അതിനനുസൃതമായി നിയമനം നടത്തേണ്ടതും അപ്രകാരം നിയമിക്കുമ്പോൾ, ഒഴിവില്ലാതെ വരുന്ന സാഹചര്യത്തിൽ റാങ്ക് ലിസ്റ്റിൽ താഴെ വരുന്ന വ്യക്തി ആദ്യം പുറത്താകുന്നതുമാണ് എന്നുള്ള നിബന്ധന ഉൾപ്പെടുത്തേണ്ടതാണ്. 

11. ദിവസ വേതന നിയമന വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് അറിയുവാൻ കഴിയുന്ന രീതിയിൽ അനുയോജ്യമായ ഇടങ്ങളിൽ പ്രസിദ്ധപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ നിർദേശം നൽകേണ്ടതാണ്. 

3. സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നതുവരെ തുടർന്നുള്ള അക്കാദമികവർഷങ്ങളിലും ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ തന്നെ ബാധകമാകുന്നതാണ്.

എയിഡഡ് സ്‌കൂളുകളിൽ സർക്കാരും പൊതു വിദ്യാഭ്യാസ ഡയറക്ടറും പുറപ്പെടുവിച്ചിട്ടുള്ള മുൻകാല ഉത്തരവിലെ വ്യവസ്ഥകൾ നിർബന്ധമായും പാലിച്ചിരിക്കേണ്ടതാണ് എന്ന നിർദേശം എല്ലാ വിദ്യാഭ്യാസ അധികാരികൾക്കും നൽകും. 

കെ-ടെറ്റ് സെറ്റ് യോഗ്യത നേടിയതോ, സ്ഥിരം ഇളവ് ലഭിച്ചിട്ടുള്ളതോ ആയ അധ്യാപകരെയാണ് ദിവസവേതനാടിസ്ഥാനത്തിലും അതതു മാനേജർമാർ നിയമിക്കേണ്ടത്. മേൽ പ്രകാരം ദിവസവേതനാടിസ്ഥാനത്തിൽ നിയമിതരാകുന്ന ജീവനക്കാർക്ക്, അതതു വർഷങ്ങളിൽ ധനകാര്യ വകുപ്പ് പുറപ്പെടുവിക്കുന്നതോ/ മുൻകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുള്ളതും ഇപ്പോൾ നിലനിൽക്കുന്നതോ ആയ ഉത്തരവുകളിൽ നിഷ്കർഷിച്ചിട്ടുള്ള നിരക്കിൽ ദിവസവേതനം നൽകേണ്ടതാണ്. 

4 ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളുകളിൽ മുൻപറഞ്ഞ മാനദണ്ഡങ്ങളനുസരിച്ചുള്ള ഒഴിവിൽ അതതു സ്പെഷ്യൽ ചട്ടങ്ങൾ പ്രകാരം യോഗ്യതയുള്ള അധ്യാപകരെ നിലവിലുള്ള സർക്കാർ നിർദേശങ്ങൾക്കനുസൃതമായി യോഗ്യതയുള്ള (HSST/ HSST(Jr)/ NVT/ NVT(J) NSQF- Vocational Teacher) അനധ്യാപകരെയും ഇപ്രകാരം നിയമിക്കേണ്ടതാണ്. 

5. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ സ്കൂൾ കലണ്ടർ പ്രകാരമുള്ള അക്കാദമിക വർഷത്തിലെ അവസാന പ്രവർത്തി ദിനം വരെയും പ്രസ്തുത സ്കൂളിൽ തുടരുവാനും അക്കാദമിക പ്രവർത്തനം നടത്തുവാനും അനുവദിക്കാവുന്നതും അർഹമായ ദിവസ വേതനം നൽകേണ്ടതുമാണ്. 

6. ദിവസവേതന നിയമനം നടത്തുന്നതിന് അതത് വിഭാഗത്തിൽ റാങ്ക്പട്ടിക തയ്യാറാക്കി അതിനനുസൃതമായി നിയമനം നടത്തേണ്ടതും അപ്രകാരം നിയമിക്കുമ്പോൾ ഒഴിവില്ലാതെ വരുന്ന സാഹചര്യത്തിൽ പട്ടികയിലെ ഏറ്റവും ജൂനിയർ ആദ്യം പുറത്താകുന്നതുമാണ്. നിയമനാംഗീകാരം നൽകുന്നതുപോലുള്ള മറ്റു സന്ദർഭങ്ങളിൽ റാങ്ക് ലിസ്റ്റ് ആവശ്യമാണെന്ന നിബന്ധന നിർബന്ധമാക്കേണ്ടതില്ല. 

7. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുമ്പോൾ സ്ഥിരനിയമനത്തിന് നിശ്ചയിച്ചിട്ടുള്ള മിനിമം പ്രായപരിധിയ്ക്കും വിരമിക്കൽ പ്രായത്തിനുമകത്തുള്ളവരെ ( 56 വയസ്സ്) പരിഗണിക്കാവുന്നതാണ്. 

സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നതുവരെ തുടർന്നുള്ള അക്കാദമികവർഷങ്ങളിലും ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ തന്നെ ബാധകമാകുന്നതാണ്.

Follow us on

Related News