പ്രധാന വാർത്തകൾ
നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

ഒൻപതാം ക്ലാസ് പരീക്ഷ കഴിയും മുൻപേ പത്താം ക്ലാസ് പാഠപുസ്തകങ്ങൾ കയ്യിൽ

Mar 25, 2025 at 1:18 pm

Follow us on

തിരുവനന്തപുരം:കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒൻപതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുൻപായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറി. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിയമസഭയിലെ ചേoബറിൽ നിർവഹിച്ചു. പുസ്തകങ്ങൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ആർ കെ ജയപ്രകാശ്, എസ് എസ് കെ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ഡോ. സുപ്രിയ എ ആർ, കെ ബി പി എസ് എം ഡി സുനിൽ ചാക്കോ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറിതലം വരെയുളള പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്. ആദ്യഘട്ടത്തിൽ ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്കരണം പൂർത്തീകരിച്ചു. ഹയർസെക്കൻഡറി പാഠപുസ്തകങ്ങളുടെ പരിഷ്കരണം അടുത്ത വർഷം നടക്കും.

ജനകീയ, വിദ്യാർത്ഥി ചർച്ചകളുടെ ഭാഗമായി നാല് മേഖലയിൽ സ്കൂൾ വിദ്യാഭ്യാസം, പ്രീപ്രൈമറി വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാഠപുസ്തകങ്ങൾ വികസിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 1, 3, 5, 7, 9 ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലായി 238 ടൈറ്റിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും സമയബന്ധിതമായി വിതരണം പൂർത്തീകരിക്കുകയും ചെയ്തു. ഈ വർഷം 2, 4, 6, 8, 10 ക്ലാസുകളിലെ 205 ടൈറ്റിൽ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. അതിൽ പത്താം ക്ലാസിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട്അച്ചടി വേഗത്തിൽ പൂർത്തീകരിക്കുകയും വിതരണത്തിന് തയ്യാറാക്കുകയും ചെയ്തു.

ഈ വർഷം പരിഷ്കരണത്തിന്റെ ഭാഗമായി തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിനും, കലാവിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുകയും ചെയ്തു. കൂടാതെ 1, 2 ക്ലാസുകളിൽ കുട്ടികളുടെ അടിസ്ഥാനശേഷി വർദ്ധിപ്പിക്കാൻ എല്ലാ വിഷയങ്ങളിലും പ്രത്യേകം പ്രവർത്തന പുസ്തകങ്ങളും തയ്യാറാക്കി വിതരണം ചെയ്തു.

സംസ്ഥാനത്തെ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 40 ലക്ഷത്തോളം വരുന്ന കുട്ടികൾക്ക് 3.8 കോടി പാഠപുസ്തകങ്ങളാണ് കെ.ബി.പി.എസ്. ന്റെ നേതൃത്വത്തിൽ അച്ചടിക്കുന്നത്. ഇത് കുടുംബശ്രീ മുഖേന വിദ്യാലയങ്ങളിലെത്തിക്കുന്നു.

Follow us on

Related News