തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. http://collegiateedu.kerala.gov.in, http://dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. പ്ലസ്ടു പരീക്ഷയിൽ 85 ശതമാനവും അതിലധികവും മാർക്ക് നേടിയ ബിപിഎൽ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ഐ.ഡി. നമ്പർ എന്നിവ ലിസ്റ്റ് പരിശോധിച്ച് ഉറപ്പാക്കണം. അപേക്ഷയോടൊപ്പം ബി.പി.എൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത ലിസ്റ്റിൽ “NOT” എന്ന് രേഖപ്പെടുത്തിയ വിദ്യാർഥികൾ നിശ്ചിത മാതൃകയിലുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും സാക്ഷ്യപ്പെടുത്തി മാർച്ച് 5 വൈകിട്ട് 5 ന് മുൻപായി statemeritscholarship@gmail.com ഇ-മെയിലിലോ നേരിട്ടോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : 9446780308.
പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം:പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ...







