തിരുവനന്തപുരം:എസ്എസ്എൽസി മോഡൽ പരീക്ഷ ആരംഭിച്ചു. എന്നാൽ പല സ്കൂളുകളിലും പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പർ ഇന്നലെ എത്തിയില്ല എന്നാണ് പരാതി. ചില സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ പകുതിയോളം ചോദ്യപേപ്പറുകൾ മാത്രമേ എത്തിയിട്ടുള്ളൂ. അച്ചടി പൂർത്തിയാവാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു. എസ്എസ്എൽസിക്ക് രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പരീക്ഷകൾ ഉണ്ട്. സാധാരണഗതിയിൽ പരീക്ഷയ്ക്ക് രണ്ടുദിവസം മുൻപ് സ്കൂളുകളിൽ ചോദ്യപേപ്പർ എത്താറുണ്ട്. പരീക്ഷാ നടത്തിപ്പ് ആട്ടിമറിക്കാനാണ് നീക്കമെന്നും ഇത് അംഗീകരിക്കില്ല എന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ അറിയിച്ചു.
- എം.ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്: സെക്രട്ടറി പി.എസ്.സഞ്ജീവ്
- KEAM 2025: ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് 10വരെ
- പരീക്ഷ ചോദ്യപേപ്പറുകൾ സ്കൂൾ ലോക്കറിൽ: സ്കൂൾ അധികൃതർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ
- ഹയർ സെക്കന്ററി വാർഷിക പരീക്ഷ ചോദ്യപേപ്പർ വിതരണം ഇന്നുമുതൽ: പരീക്ഷകൾ മാർച്ച് 3മുതൽ
- ശ്രദ്ധിക്കുക..ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷാ സമയത്തിലെ മാറ്റം