തിരുവനന്തപുരം∙ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരശീല വീഴും. കലോത്സവത്തിന്റെ സമാപന ദിവസമായ നാളെ (ബുധൻ) തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ ഗവ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കും നാളെ അവധിയാണ്. കലോത്സവത്തിന്റെ സമാപന ദിനത്തിലെ മത്സരങ്ങൾ കാണാന്‍ മറ്റു സ്കൂൾ വിദ്യാർത്ഥികൾക്ക് അവസരം വേണമെന്ന ആവശ്യത്തെ തുടർന്നാണ് അവധി നൽകിയത്. കലോത്സവം നടക്കുന്ന സ്കൂളുകൾക്കും താമസൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും കലോത്സവം തുടങ്ങിയ ദിവസം മുതൽ ദിവസം അവധി നൽകിയിരുന്നു.
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി
തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി...









