പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

തിരുന്നാവായ നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകൾക്ക് വിലക്ക്: ഉത്തരവിറങ്ങി

Jan 2, 2025 at 3:03 pm

Follow us on

തിരുവനന്തപുരം:ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ വിദ്യാർഥികളെ ഉപയോഗിച്ച് പ്രതിഷേധമുയർത്തുകയും ചടങ്ങ് അലങ്കോലപ്പെടുത്തുകയും ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ, എറണാകുളം കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളെ അടുത്തവർഷത്തേക്ക് വിലക്കി. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറങ്ങി. 2024 നവംബർ 04 മുതൽ 11 വരെ എറണാകുളം ജില്ലയിൽ സംഘടിപ്പിച്ച കേരള സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ പ്രശ്നങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അംഗ കമ്മിറ്റി രൂപികരിച്ചിരുന്നു.

ഈ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കായികമേള കൊച്ചി ’24 ന്റെ സമാപന ചടങ്ങ് അലങ്കോലപ്പെടുത്തുന്ന രീതിയിൽ പ്രതിഷേധം നടത്തിയ എൻ.എം.എച്ച്.എസ്.എസ് തിരുനാവായ മലപ്പുറം, മാർ ബേസിൽ എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം എന്നീ സ്കൂളുകളെ 2025-26 വർഷത്തെ സ്കൂൾ കായികമേളയിൽ നിന്ന് വിലക്കിയാണ് ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ രണ്ടു സ്കൂളുകൾക്കും അടുത്ത കായികമേളകളിൽ പങ്കെടുക്കാൻ കഴിയില്ല. ഈ വർഷം മുതൽസ്കൂൾ കായികമേളയിലും കലോത്സവങ്ങളിലും ഇത്തരത്തിൽ വിദ്യാർത്ഥികളെ ഉപയോഗിച്ച് പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ ഉത്തരവിറക്കിയിട്ടുണ്ട്.

Follow us on

Related News