തിരുവനന്തപുരം:വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചു. വിദേശ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്ഡി തുടങ്ങിയ കോഴ്സുകളിൽ പ്രവേശനം നേടുന്നവർക്ക് മാത്രമാണ് സ്കോളർഷിപ്പ് ലഭിക്കുക. ബിപിഎൽ വിദ്യാർഥികൾക്കാണ് അർഹത ഉണ്ടാകുക. ഡിപ്ലോമ/പിജി ഡിപ്ലോമ കോഴ്സുകൾ പരിഗണിക്കില്ല. പുതിയ ഉത്തരവ് പ്രകാരം ഒരു വിദ്യാർഥിക്ക് അനുവദിക്കുന്ന ഉയർന്ന സ്കോളർഷിപ്പ് തുക 5 ലക്ഷം രൂപയാണ്. ബിപിഎൽ വിഭാഗത്തിൽനിന്ന് മതിയായ അപേക്ഷകരില്ലെങ്കിൽ, 8ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള എപിഎൽ വിഭാഗക്കാരെ പരിഗണിക്കും. കേന്ദ്ര സർക്കാറിന്റെ പഠോ പർദേശ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നവർ മറ്റു സ്കോളർഷിപ്പിന് അർഹരല്ല. അപേക്ഷകനും മാതാപിതാക്കളും കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം. മുസ്ലിം, കൃസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗത്തിൽപെട്ടവർക്ക് ജനസംഖ്യാനുപാതികമായായിരിക്കും സ്കോളർഷിപ് അനുവദിക്കുക. ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടാകൂ. അപേക്ഷകരുടെ പ്രായം 2024 ജൂൺ ഒന്നിന് 35ന് താഴെയായിരിക്കണം. വിദേശ സർവകലാശാലകളുടെ ഇന്ത്യയിലെ ഉപകേന്ദ്രങ്ങളിലോ വിദേശ സർവകലാശാലകൾ ഇന്ത്യൻ സർവകലാശാലകളുമായി സംയുക്തമായി രാജ്യത്തിനകത്ത് നടത്തുന്ന സ്ഥാപനങ്ങളിലോ പഠിക്കുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കില്ല. സ്കോളർഷിപ്പിന് തെരഞ്ഞെടുത്ത ശേഷം മുൻകൂർ അനുമതിയില്ലാതെ കോഴ്സോ സർവകലാശാലയോ മാറിയാൽ തുക തിരിച്ചടക്കണം. അതാത് വർഷം തന്നെ സർവകലാശാലയിൽ പഠനം ആരംഭിച്ചിരിക്കണം.
ഉന്നത വിദ്യാഭ്യാസത്തിന് നോര്‍ക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പ്: അപേക്ഷ 30വരെ
തിരുവനന്തപുരം: കേരളീയരായ പ്രവാസികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി...