തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ പവേശനത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ മലപ്പുറത്ത് സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്നത് പതിനായിരത്തോളം വിദ്യാർഥികൾ. ആദ്യ സപ്ലിമെന്ററി അലോട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ഇന്നു വൈകിട്ട് 4ന് അവസാനിക്കുകയാണ്. ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറത്ത് അപേക്ഷിച്ച 16,881 വിദ്യാർത്ഥികളിൽ 6999 വിദ്യാർഥികൾക്കു മാത്ര മാണ് പ്രവേശനം ലഭിച്ചത്. ബാക്കിയുള്ള 9880 പേർക്കു പ്രവേശനം ലഭിക്കാനുണ്ട്. ഇനിയും സപ്ലിമെന്ററി അലോട്മെന്റുകൾ വരാനുണ്ടെങ്കിലും 89 മെറിറ്റ് സീറ്റുകൾ മാത്രമാണു കണക്കുകൾ പ്രകാരം മലപ്പുറത്ത് ബാക്കിയുള്ളത്. നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാൻ മലപ്പുറത്ത് മാത്രം ഇരുനൂറോളം പ്ലസ് വൺ ബാച്ചുകൾ വേണ്ടിവരും. സംസ്ഥാനത്താകെ 30,245 പേർ ക്കാണ് ആദ്യ സപ്ലിമെന്ററി അലോട്മെന്റ് ലഭിച്ചത്. കോഴിക്കോട് അപേക്ഷി ച്ച 7192 പേരിൽ 3342 പേർക്കാ ണ് അലോട്മെന്റ് ലഭിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ 8139 അപേക്ഷകരിൽ 2643 പേർക്കു മാത്രമാണു പ്രവേശനം ലഭിച്ചത്. 5490 വിദ്യാർത്ഥികൾ ഇപ്പോഴും പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുകയാണ്.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...