കോട്ടയം:അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള 2023-24 അക്കാദമിക വർഷത്തെ മെറിറ്റ് സ്‌കോളർഷിപ്പ്, അനേക 2023 കലോത്സവ വിജയികൾക്കുള്ള കൾച്ചറൽ സ്‌കോളർഷിപ്പ്, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.സി.സി കേഡറ്റുകൾ, എൻ.എസ്.എസ് വോളണ്ടിയർമാർ, നാഷണൽ, സൗത്ത് സോൺ മത്സരങ്ങളിൽ വിജയിച്ചവർ എന്നിവർക്കുള്ള കാഷ് അവാർഡ്, ഗുരുതര രോഗം ബാധിച്ച വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായം എന്നിവയ്ക്കായി ഒക്ടോബർ 31 വൈകുന്നേരം 4.30 വരെ അപേക്ഷിക്കാം. ഡയറക്ടർ, ഡിപ്പാർട്ട്‌മെൻറ് ഓഫ് സ്റ്റുഡൻറ്‌സ് സർവീസസ്, മഹാത്മാ ഗാന്ധി സർവകലാശാല, പി.ഡി. ഹിൽസ് പി.ഒ., കോട്ടയം-686560 എന്ന വിലാസത്തിലാണ് അപേക്ഷകൾ നൽകേണ്ടത്. കോളജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ. ഫോൺ: 9447105087.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...