തിരുവനന്തപുരം:ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് കീഴിൽ ചണ്ടിപ്പുരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ലബോറട്ടറിയിൽ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒരുവർഷമാണ് പരിശീലനം. യോഗ്യത- ബി.ഇ./ ബി.ടെക്. ഡിപ്ലോമ/ ബി.കോം. (അഡ്മിനിസ്ട്രേഷൻ/ എച്ച്.ആർ.), ബി.കോം (ഫിനാൻഷ്യൽ/ കോസ്റ്റ് അക്കൗണ്ടിങ്)/ ബാച്ചിലർ ഓഫ് ലൈബ്രറി സയൻസ്. 2019 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ റഗുലർ കോഴ്സിലൂടെ യോഗ്യത
നേടിയവരായിരിക്കണം അപേക്ഷകർ.
ബിരുദധാരികൾക്ക് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയുമാണ് സ്റ്റൈപ്പൻഡ്. ബി.ഇ, ബി.ടെക്, ഡിപ്ലോമക്കാർ http://vnnnats.education.gov.in വഴിയും ബി.ബി.എ./ ബി.കോം യോഗ്യതയുള്ളവർ https://portalbopter.com ലും രജിസ്റ്റർ ചെയ്തിരിക്കണം.
അപേക്ഷ സ്പീഡ്/ രജിസ്റ്റേഡ് തപാലിൽ അയയ്ക്കണം. വിശദവിവരങ്ങളും അപേക്ഷാഫോമും http://drdo.gov.in ൽ ലഭ്യമാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 6ആണ്.