|
Getting your Trinity Audio player ready...
|
തിരുവനന്തപുരം:സ്‌കോൾ കേരള മുഖേന 2023-25 ബാച്ചിലേക്കുള്ള വൊക്കേഷണൽ ഹയർസെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിലേക്കുള്ള ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴകൂടാതെ 13 വരെയും 60 രൂപ പിഴയോടെ 21 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനുശേഷം ഡൗൺലോഡ് ചെയ്ത അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0471-2342639, 2342271, 2342950.










