പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

26ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രീ-മെട്രിക് സ്കോളർഷിപ്പ്

Aug 31, 2023 at 8:00 am

Follow us on

തിരുവനന്തപുരം: രാജ്യത്ത് 26 ലക്ഷം പട്ടികജാതി വിദ്യാർഥികൾക്കും മറ്റു സംവരണ വിഭാഗക്കാർക്കും 2023-24 വർഷത്തെ പ്രീ മെട്രിക് സ്കോളർഷിപ്പുകൾക്ക് അവസരം. അംഗീകൃത സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. www.dcescholarship.kerala.gov.in എന്ന സംസ്ഥാന സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങൾ http://socialjustice.gov.in/Schemes/2308
ലഭ്യമാണ്. രക്ഷാകർത്താക്കളുടെ വാർഷിക കുടുംബവരുമാനം രണ്ടരലക്ഷം രൂപയിൽ കവിയരുത്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വർഷത്തിൽ 3500 മുതൽ 7000 രൂപ വരെ അക്കാദമിക് അലവൻസ് /സ്കോളർഷിപ്പായി ലഭിക്കും. മറ്റു വിഭാഗങ്ങളിൽ ശുചീകരണ-ആരോഗ്യ പ്രവർത്തനങ്ങളിലേർപ്പെടുന്ന തൊഴിലാളികളുടെ മക്കൾക്കും അപേക്ഷിക്കാവുന്നതാ
ണ്. ഇവർക്ക് വരുമാനപരിധി ബാധകമല്ല. അംഗീകൃത സ്കൂളുകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വർഷത്തിൽ 3500 മുതൽ 8000 രൂപ വരെ അനുവദിക്കും.


ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് തുകയുടെ 10 ശതമാനം അധികമായി അനുവദിക്കും. സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് മൊബൈൽ ഫോൺ നമ്പർ, ആധാർ നമ്പർ, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും അതത് സ്കോളർഷിപ് പോർട്ടലുകളിൽ ലഭിക്കും.

Follow us on

Related News