SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
തിരുവനന്തപുരം: പ്ലസ് വൺ പഠനത്തിനുള്ള സരോജിനി – ദാമോദരൻ ഫൗണ്ടേഷന്റെ \’വിദ്യാധൻ \’ സ്കാളർഷിപ്പിന് ജൂൺ 25വരെ അപേക്ഷിക്കാം. ഇൻഫോസിസ് കമ്പനി സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപം നൽകിയ ഫൗണ്ടേഷനാണ് സ്കോളർഷിപ്പ് നൽകുന്നത്. അപേക്ഷകർ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസോ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വണ്ണോ നേടിയവരായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ അധികമാകരുത്. കൂടുതൽ വിവരങ്ങൾക്ക് http://vidhyadhan.org സന്ദർശിക്കുക.ഫോൺ: 9447189905.