SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർവകലാശാലകൾ, കോളേജുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ അക്കാദമിക്, ഭരണകാര്യങ്ങൾ ഇനി ഒരു കുടക്കീഴിൽ. ഇതിനായി കേരള റിസോഴ്സ് ഫോർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് അഥവാ കെ-റീപ് എന്ന പേരിൽ സമഗ്ര സോഫ്റ്റ്‍വെയർ വരുന്നു. ഇതോടെ കേരളത്തിലെ മുഴുവൻ സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നും വിദ്യാർഥികൾക്ക് ലഭിക്കേണ്ട എല്ലാ സേവനങ്ങളും അവരവരുടെ പോർട്ടൽ വഴി ലഭ്യമാകും. പ്രവേശനം മുതൽ പരീക്ഷാ സർട്ടിഫിക്കറ്റ് വരെയുള്ള അക്കാദമിക് ജീവിതത്തിലെ മുഴുവൻ കാര്യങ്ങളും സോഫ്റ്റ്‍വെയർ വഴി ലഭ്യമാക്കും. വിദ്യാർഥി പ്രവേശനം, കോഴ്സ് റജിസ്ട്രേഷൻ, കോഴ്സിന്റെ പുരോഗതി, വിദ്യാർഥിയുടെ വിലയിരുത്തൽ, പരീക്ഷ, മൂല്യനിർണയം, പരീക്ഷാഫലം, ക്രെഡിറ്റ് സമ്പാദനവും കൈമാറ്റവും, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നതാണ്.