SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം:സംസ്ഥാനത്തെ ജവാഹർ നവോദയ വിദ്യാലയങ്ങളുടെ വേനൽ അവധി പുന:ക്രമീകരിച്ചു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം കേരളത്തിലെയും മാഹിയിലെയും നവോദയ വിദ്യാലയങ്ങൾക്ക് ഏപ്രിൽ ഒന്നുമുതൽ മേയ് 30വരെ വേനലവധി നൽകും. ഉത്തരേന്ത്യയിലെ സ്കൂളുകളിലെ അവധിക്ക് സമ്മാനമായി മെയ്, ജൂൺ മാസങ്ങളിലാണ് കേരളത്തിലെയും അവധി എന്ന നിർദേശം വന്നിരുന്നു. ഇതാണ് പഴയ രീതിയിലേക്ക്ത്തന്നെ മാറ്റിയത്. ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിലിൽ നടക്കുന്നതു ചൂണ്ടിക്കാട്ടിയാണു വേനലവധി മാറ്റിയത്. ഏപ്രിലിലെ കൊടുംചൂടിൽ ക്ലാസ് നടത്തുന്നതിനെതിരെ രക്ഷിതാക്കളും അധ്യാപകരും പ്രതിഷേധം ഉയർത്തിയിരുന്നു.
ലോക്ക് ഡൗണിന് മുൻപും കേരളത്തിലെ നവോദയ വിദ്യാലയങ്ങൾക്ക് ഏപ്രിൽ, മേയ് മാസങ്ങളിലായിരുന്നു അവധി.