SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തേഞ്ഞിപ്പലം:ജയ്പൂരിലെ അപ്പക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ കോര്‍ഫ് ബോള്‍ (മിക്‌സഡ്) ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരായി. സെമിഫൈനല്‍ ലീഗ് മത്സരങ്ങളില്‍ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയെ 14-3 എന്ന സ്‌കോറിനും അപ്പക്‌സ് യൂണിവേഴ്‌സിറ്റിയെ 8-2 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയായിരുന്നു കാലിക്കറ്റിന്റെ കുതിപ്പ്. ആവേശകരമായ അവസാന മത്സരത്തില്‍ സാവിത്രി ഭായ് ഫുലേ പൂനെ യൂണിവേഴ്‌സിറ്റിയെ 11-9 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ മികച്ച താരമായി കാലിക്കറ്റിന്റെ അരുണ്‍ ഷാജിയെ തെരഞ്ഞെടുത്തു. ടീമംഗങ്ങള്‍ – നിധിന്‍, അരുണ്‍ ഷാജി (ജി.സി.പി.ഇ. കോഴിക്കോട്), കെ.എസ്. സഞ്ജയ്, റോബിന്‍ കെ. ഷാജി (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട), അക്ഷയ് തിലക് (എം.ഇ.എസ്. കെ.വി.എം. വളാഞ്ചേരി), ക്രിസ്തുരാജ് (സഹൃദയ കോളേജ്), പ്രിന്‍സ് തോമസ് (നൈപുണ്യ കോളേജ്), വിനിഷ വിന്‍സന്റ്, ആര്‍ച്ച ആനന്ദ്, എ. അഭിരാമി (സഹൃദയ കോളേജ്), എം.എസ്. സാന്ദ്ര, ജിയ സെബാസ്റ്റ്യന്‍ (ക്രൈസ്റ്റ് കോളേജ്), കെ. ശില്‍പ (എസ്.എന്‍.ഡി.പി. വൈ.എസ്.എസ്. കോളേജ് പെരിന്തല്‍മണ്ണ).