SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: ഈ വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ വിജ്ഞാപനം ഇനിയും പ്രസിദ്ധീകരിച്ചില്ല. വാർഷിക പരീക്ഷകൾ അടുത്തെത്തിയ സാഹചര്യത്തിൽ ഈ സ്കോളർഷിപ്പ് പരീക്ഷകൾ എന്ന് നടക്കും എന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. ഈ വർഷത്തെ പൊതുപരീക്ഷകളുടെ തീയതികളും ടൈം ടേബിളും പ്രസിദ്ധീകരിച്ചിട്ടും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയുടെ കാര്യത്തിൽ മാത്രം തീരുമാനമായിട്ടില്ല. മുൻ വർഷങ്ങളിൽ മാർച്ചിലാണ് എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ നടന്നിരുന്നത്. പിന്നീട് പരീക്ഷ ഫെബ്രുവരിയിലായി. കോവിഡ് വന്നതോടെ വീണ്ടും മാറി. കഴിഞ്ഞ അധ്യയന വർഷം പരീക്ഷ നടന്നത് ജൂണിലാണ്.
എസ്എസ്എൽസി അടക്കമുള്ള വാർഷിക പരീക്ഷകൾ പ്രഖ്യാപിക്കുമ്പോൾ
തന്നെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ വിജ്ഞാപനം വരാറുണ്ട്. ഇനി വിദ്യാർത്ഥികൾ വാർഷിക പരീക്ഷയുടെ തിരക്കിലേക്ക് പോകുകയാണ്. മാർച്ചിൽ നടന്നില്ലെങ്കിൽ പിന്നീട് അവധിക്കാലത്ത് നടത്തേണ്ടി വരും. ജൂണിൽ പരീക്ഷ നടത്താൻ നിശ്ചയിച്ചാൽ ഒട്ടേറെ വിദ്യാർത്ഥികളെ അത് ബാധിക്കും. ഈ വർഷം യുഎസ്എസ് പരീക്ഷ എഴുതേണ്ട പല കുട്ടികളും അടുത്തവർഷം ഹൈസ്കൂളിലാണ് പഠിക്കുക. എൽഎസ്എസ് പരീക്ഷ എഴുതേണ്ടവരിൽ പലരും യുപി ക്ലാസുകളിലും എത്തും.