SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: പോളിടെക്നിക് കോളേജുകളിലെ സെമസ്റ്റർ പരീക്ഷകൾ സമയബന്ധിതമായി നടപ്പാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. 2019-22 അധ്യയന വർഷത്തെ 5, 6,7 സെമസ്റ്റർ പരീക്ഷകൾ ഉടൻ പൂർത്തിയാക്കി സമയബന്ധിതമായി ഫലം പ്രസിദ്ധീകരിക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകി. പരീക്ഷകൾ ഈ മാസം തന്നെ നടത്തണം. സെമസ്റ്റർ പരീക്ഷകൾ അടിയന്തരമായി നടത്തണമെന്ന വിദ്യാർഥികളുടെ പരാതിയിലാണ് ഉത്തരവ്.