SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസത്തിന് പട്ടിക വിഭാഗക്കാർക്ക് സംസ്ഥാന
സർക്കാർ നൽകുന്ന സ്കോളർഷിപ്പിന്റെ പരിധിയിൽ സിഎ അടക്കം കൂടുതൽ കോഴ്സുകൾ ഉൾപ്പെടുത്തി ഉത്തരവിറങ്ങി. ഇതനുസരിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്സുകൾക്കും സ്കോളർഷിപ്പ് ലഭിക്കും.ഐഐടി,
ഐഐഎം കൂടാതെ കൽപിത സർവകലാശാലകൾ തുടങ്ങിയ ദേശീയ
പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പുതുതലമുറ കോഴ്സുകളിലും പുതിയ ഉത്തരവ് പ്രകാരം സ്കോളർഷിപ്ഏർപ്പെടുത്തി. ഡിസ്റ്റൻസ്, ഓൺലൈൻ, പാർട്ട്ടൈം, ഈവനിങ് കോഴ്സുകൾക്ക് പഠിക്കുന്നവർക്കും
ട്യൂഷൻ, പരീക്ഷാ ഫീസുകൾ ലഭിക്കും. ഒരു അധ്യയനവർഷം ഒരു കോഴ്സിനു മാത്രമേ സ്കോളർഷിപ് അനുവദിക്കൂ.