SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: ഹയർ സെക്കന്ററി
(വൊക്കേഷണൽ) സ്കൂളുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കിയുള്ള മാസ്റ്റർ
ടൈംടേബിൾ പരിഷ്ക്കരിച്ച് പുറത്തിറക്കി. വൊക്കേഷണൽ വിഷയങ്ങളുടെ പാഠ്യ ദിനങ്ങൾ ആഴ്ചയിൽ 6 നിന്നും 5 ദിവസമാക്കി പരിമിതപ്പെടുത്തിയും ശനിയാഴ്ചകൾ അവധിദിനങ്ങളാക്കിക്കൊണ്ടുമുള്ള ടൈം ടേബിളാണ് പുറത്തിറക്കിയത്. പീരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായി നിലനിർത്തിയിട്ടുണ്ട്.
🌐വൊക്കേഷണൽ വിഷയങ്ങൾക്ക് ആകെ അനുവദിച്ചിട്ടുള്ള പീരിയഡുകളുടെ ശരാശരി 40ശതമാനം വൊക്കേഷണൽ തീയറിയും 60 ശതമാനം വൊക്കേഷണൽ പ്രായോഗിക പരിശീലനവും ആയതിനാൽ പുതുക്കിയ ടൈംടേബിൾ അനുസരിച്ച് വൊക്കേഷണൽ വിഷയങ്ങളുടെ തീയറി ക്ലാസ്സുകൾക്ക് ആഴ്ചയിൽ 3 മണിക്കൂർ 30 മിനിട്ടു വീതവും പ്രായോഗിക പരിശീലന ക്ലാസ്സുകൾക്ക് 5 മണിക്കൂർ
വീതവുമാണ് ഉണ്ടായിരിക്കുക.
🌐വൊക്കേഷണൽ വിഷയങ്ങളുടെ തീയറി ഭാഗം അതത് വിഷയങ്ങളിലെ
വൊക്കേഷണൽ ടീച്ചർമാരാണ് പഠിപ്പിക്കേണ്ടത്.
🌐വൊക്കേഷണൽ ഇൻസ്ട്രക്ടർ ലഭ്യമായ കോഴ്സുകളിലെ/ബാച്ചുകളിലെ പ്രായോഗിക പരിശീലനത്തിനുള്ള പീരീയഡുകൾ വൊക്കേഷണൽ ടീച്ചർ,
വൊക്കേഷണൽ ഇൻസ്ട്രക്ടർ എന്നിവർ ചേർന്നാണ് Combined Teaching കൈകാര്യം ചെയ്യേണ്ടത്.
🌐ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് ലഭ്യമായ കോഴ്സുകളിലെ/ബാച്ചുകളിലെ വൊക്കേഷണൽ പ്രായോഗിക പരിശീലന ക്ലാസ്സുകളിൽ ലാബ് ടെക്നിക്കൽ അസിസ്റ്റന്റിന്റെ സേവനം ഉപയോഗപ്പെടുത്തേണ്ടതാണ്.
🌐വൊക്കേഷണൽ വിഷയങ്ങൾക്ക് ആകെ അനുവദിച്ചിട്ടുള്ള പീരിയഡുകളുടെ ശരാശരി 40ശതമാനം വൊക്കേഷണൽ തീയറിയും 60 ശതമാനം വൊക്കേഷണൽ പ്രായോഗിക പരിശീലനവും ആയതിനാൽ പുതുക്കിയ ടൈംടേബിൾ അനുസരിച്ച് വൊക്കേഷണൽ വിഷയങ്ങളുടെ തീയറി ക്ലാസ്സുകൾക്ക് ആഴ്ചയിൽ 3 മണിക്കൂർ 30 മിനിട്ടു വീതവും പ്രായോഗിക പരിശീലന ക്ലാസ്സുകൾക്ക് 5 മണിക്കൂർവീതവുമാണ് ഉണ്ടായിരിക്കുക.
🌐വൊക്കേഷണൽ വിഷയങ്ങളുടെ തീയറി ഭാഗം അതത് വിഷയങ്ങളിലെ
വൊക്കേഷണൽ ടീച്ചർമാരാണ് പഠിപ്പിക്കേണ്ടത്.
🌐ഓൺ ദി ജോബ് പരിശീലനം, ഇൻഡസ്ട്രിയൽ വിസിറ്റ്, ഫീൽഡ് വിസിറ്റ് മറ്റ് പഠനാനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) സ്കൂളുകളിലെ എല്ലാ വിഭാഗം ജീവനക്കാരും യോജിച്ച്പ്ര വർത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പരിഷ്ക്കരിച്ച ടൈം ടേബിൾ താഴെ