SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കോട്ടയം: കാലുകൾ തളർന്ന പിതാവിനെ ലോട്ടറി വില്പനയിൽ സഹായിച്ച് ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് ഏഴാം ക്ലാസുകാരിയായ ആവണി. ഭിന്നശേഷിക്കാരനായ പിതാവിനൊപ്പം പുലര്‍ച്ചെ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ച് ലോട്ടറി വില്‍പ്പനയ്ക്ക് ശേഷം സമയം തെറ്റാതെ സ്കൂളിലെത്തി പഠിക്കും. കോട്ടയം ചെങ്ങളം സ്വദേശി അജന്തേഷിന്‍റെ മകള്‍ ആവണിയാണ് ഈ മിടുക്കി.
ഈ ഉത്തരവാദിത്ത്വങ്ങൾ ക്കിടയിലും മിടുക്കിയായി പഠിച്ച് ക്ലാസില്‍ ഒന്നാം സ്ഥാനത്താണ് ആവണി. പുലർച്ചെ 5ന് എഴുന്നേൽക്കും. പഠനം കഴിഞ്ഞാൽ ആറുമണിയോടെ അച്ഛന്‍ അജന്തേഷിനൊപ്പം മുച്ചക്ര വണ്ടി തള്ളി അച്ഛനോടൊപ്പം അങ്ങാടിയിലെത്തും.
കയറ്റങ്ങളിലും ഇറക്കങ്ങളിലും അച്ഛനെ സഹായിച്ച് വണ്ടിയുടെ പിന്നിൽ പിടിച്ച് ആവണി ഉണ്ടാകും. യാത്രക്കിടയിൽ ലോട്ടറി വില്പനയിലും അച്ഛനെ സഹായിക്കും. ഇതിനുശേഷം നേരെ സ്കൂളിലേക്ക്. അടുത്ത ദിവസവും ആവണി പുലർച്ചെ 5ന് എണീറ്റ് പഠനം തുടങ്ങും. മിടുക്കിയായി പഠിച്ച് ഡോക്ടറാകണമെന്നാണ് ആവണിയുടെ ആഗ്രഹം.