SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: 2022-23 ഒന്നാം വർഷ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഏകജാലക സംവിധാന പ്രകാരമുള്ള പ്രവേശന പ്രക്രിയയുടെ ഭാഗമായി ഇനിയും സ്‌കൂളുകളിൽ ഒഴിവുകൾ നിലവിലുണ്ടെങ്കിൽ അത് നികത്തുന്നതിനായി നിലവിലുള്ള അപേക്ഷകരെ മാത്രം ഉൾക്കൊള്ളിച്ചുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. http://vhscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ Waiting List എന്ന ലിങ്കിൽ ലിസ്റ്റ് പരിശോധിക്കാം.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അവരുടെ ഓപ്ഷനിലുള്ള സ്‌കൂളിലെ ഒഴിവ് പരിശോധിച്ച ശേഷം സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും ഹാജരാക്കി സ്ഥിര പ്രവേശനം നേടേണ്ടതാണ്. വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷൻ നടപടികൾ ഒക്ടോബർ ഒന്നിന് വൈകുന്നേരം 4 മണിക്ക് പൂർത്തിയാകും.