SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻറെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിൽ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികയിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ഉൾനാടൻ മത്സ്യമേഖലയുമായി ബന്ധപ്പെട്ട പ്രോജക്ടിൽ ആറ് മാസത്തേക്കാണ് നിയമനം. സോഷ്യൽ സയൻസിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. സോഷ്യൽ സയൻസിൽ ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിൻറെയും പകർപ്പംസഹിതം inlandfishingwomen@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 28 വൈകുന്നേരം നാലിനു മുൻപ് അപേക്ഷ അയയ്ക്കണം.
ഫോൺ: 9745036528.