JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കർശന ആരോഗ്യ സുരക്ഷ ക്രമീകരണം പാലിക്കാൻ നിർദേശം. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ
വർധിക്കുന്ന സാഹചര്യത്തിലാണ് മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന
നടപടിയെടുക്കാൻ പൊലീസിനു സർക്കാർ
നിർദേശം നൽകിയിട്ടുള്ളത്. 👇🏻👇🏻
പൊതുസ്ഥലങ്ങളിലും , ആളുകൾ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിലും ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്ക് നേരത്തെത്തന്നെ കർശനമാക്കിയിട്ടുണ്ട്. എന്നാൽ പലരും മാസ്ക് ധരിക്കാത്ത സാഹചര്യത്തിലാണ് പിഴ ഈടാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികളും അധ്യാപകരും മാസ്ക് കർശനമായി ധരിക്കണം. പല സ്ഥാപനങ്ങളിലും മാസ്ക് ഉപയോഗിക്കുന്നില്ല എന്ന് പരാതി ഉയരുന്നുണ്ട്. സ്കൂളുകളിൽ പലയിടത്തും കുട്ടികൾക്കും അധ്യാപകർക്കും പനി പടരുന്നതായും രക്ഷിതാക്കൾ ചൂണ്ടിക്കട്ടുന്നുണ്ട്.👇🏻👇🏻
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു