JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഈ വർഷവും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം ഗ്രേസ് മാർക്കില്ലാതെ. കോവിഡ് കാരണം കലാ-കായിക- ശാസ്ത്ര മത്സരങ്ങൾ നടക്കാതിരുന്നതിനാലാണ് ഇത്. സംസ്ഥാനത്ത് എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം 15നും ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം 20നുമാണ്. എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 4.27 ലക്ഷത്തിലേറെ വിദ്യാർത്ഥികളുടെ ഫലമാണ് 15 ന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കാനിരിക്കുന്നത്.
പരീക്ഷാ ഫലം http://keralaresults.nic.in,
http://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഇവയിലൂടെ മാർക്ക്ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും കഴിയും. സ്കൂൾ കലോത്സവം, കായികമേള, ശാസ്ത്രോത്സവം തുടങ്ങിയ പ്രധാന പരിപാടികൾ നടന്നിട്ടില്ലെങ്കിലും എൻ.എസ്.എസ്, എൻ.സി.സി പോലെയുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ അധ്യയന വർഷമുണ്ടായിരുന്നു. ഇതിൽ അർഹരായ കുട്ടികൾക്കും ഗ്രേസ് മാർക്ക് ലഭിക്കില്ല. 2020 വരെ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിനൊപ്പം ഗ്രേസ് മാർക്ക് ചേർത്തു നൽകുകയായിരുന്നു. 2020ൽ എസ്.എസ്.എൽ.സിക്ക്
1,13,638 പേർക്കും പ്ലസ്ടുവിന് 87,257 പേർക്കുമാണ് ഗ്രേസ് മാർക്കുണ്ടായിരുന്നത്.
കഴിഞ്ഞവർഷം ഗ്രേസ് മാർക്ക്
നൽകിയില്ലെങ്കിലും അർഹതപ്പെട്ടവർക്ക്
പ്ലസ് വൺ പ്രവേശനത്തിൽ ബോണസ്
പോയിന്റ് നൽകിയിരുന്നു. ഈ രീതി
ഇത്തവണയും തുടരുമെന്നാണ് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാനം ഫലപ്രഖ്യാപന വേളയിലുണ്ടാവുമെന്ന് അറിയുന്നു.