പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

വ്യാജരേഖ ചമച്ച് പാരാമെഡിക്കൽ രജിസ്ട്രേഷൻ നേടി; വിദ്യാർത്ഥിക്കെതിരെ നടപടിയുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്; പൊലീസിലും പരാതി

Jun 9, 2022 at 8:49 pm

Follow us on

സ്വന്തം ലേഖകൻ

കോഴിക്കോട്: വ്യാജ രേഖ ചമച്ച് കേരള പാരാമെഡിക്കൽ രജിസ്‌ട്രേഷൻ നേടിയ വിദ്യാർത്ഥിക്കെതിരെ നടപടിയുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്. അംഗീകാരം റദ്ദാക്കിയ ഡയറക്ടറേറ്റ് വിദ്യാർത്ഥിക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ പരാതിയും നൽകി. കോഴിക്കോട് കല്ലായി മുഖദർ മരക്കൽ കടവ് പറമ്പിൽ റഹിയാനത്തിനെതിരെയാണ് നടപടി. കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്‌നോളജി (ഡി.ആർ.റ്റി) വിദ്യാഭ്യാസ യോഗ്യത കരസ്ഥമാക്കിയെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇവർ

\"\"

രജിസ്ട്രേഷൻ തരപ്പെടുത്തിയത്. പരാതിയെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡി.എം.ഇ) നടത്തിയ അന്വേഷണത്തിൽ റഹിയാനത്ത് ഈ പരീക്ഷ എഴുതിയിട്ടില്ലെന്നും ഡി.എം.ഇ. യുടെ പേരിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് നിർമ്മിച്ച് പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നേടിയാതാണെന്നും തെളിഞ്ഞു. ഇതോടെ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നൽകിയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അടിയന്തിരമായി റദ്ദാക്കുവാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കേരളാ പാരാമെഡിക്കൽ കൗൺസലിന് ശുപാർശ നൽകി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റഹിയാനത്തിന്റെ രജിസ്‌ട്രേഷൻ കേരളാ പാരാമെഡിക്കൽ കൗൺസിൽ റദ്ദാക്കിയത്. വ്യാജരേഖ

\"\"

നിർമ്മിച്ച് കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.എം.ഇ ഓഫീസ് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്.

Follow us on

Related News

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ...