പ്രധാന വാർത്തകൾ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റംഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽകായികമേളയ്ക്ക് കൊടിയേറി: നാളെമുതൽ കായിക മാമാങ്കംസംസ്ഥാനത്ത് കനത്ത മഴ: നാളെ 4 ജില്ലകളിൽ അവധികേരളത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും; മത്സരങ്ങൾ നാളെമുതൽകേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾ

ബാച്ച്‌ലർ ഓഫ് ഡിസൈൻ പ്രവേശനം: ജൂൺ 27 വരെ അപേക്ഷിക്കാം

May 31, 2022 at 9:28 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: വരുന്ന അധ്യയന വർഷത്തേക്കുള്ള (2022-23) സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്കുള്ള ബാച്ച്‌ലർ ഓഫ് ഡിസൈൻ(ബി.ഡെസ്‌.) പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 27. ജൂലായ് 9 ന് രാവിലെ 10 മുതൽ 11.40 വരെയാണ് പ്രവേശനപരീക്ഷ. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലായാണ് പരീക്ഷാ കേന്ദ്രങ്ങൾ.

യോഗ്യത: 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു ജയം/തത്തുല്യം. (സംവരണ വിഭാഗക്കാർക്ക് ആകെ 40 ശതമാനം). പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം.

\"\"

അപേക്ഷാ ഫീസ്: പൊതുവിഭാഗത്തിന് 1200 രൂപയും സംവരണ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായി ജൂൺ 25 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://lbscentre.kerala.gov.in, ഫോൺ: 0471-2560327

\"\"

Follow us on

Related News