JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
മധ്യപ്രദേശ്: ഇൻഡോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും (ഐ.ഐ.എം.) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി നടത്തുന്ന രണ്ടു വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് (എം.എസ്.സി.) ഇൻ ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ് (ഓൺലൈൻ മാസ്റ്റേഴ്സ് ഡിഗ്രി) പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിജ്ഞാപനം https://msdsm.iiti.ac.inൽ ലഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 10. https://msjp.iiti.ac.in ലൂടെ അപേക്ഷിക്കാം.
200 പേർക്കാണ് പ്രവേശനം. ബിരുദധാരികൾക്കും വർക്കിങ് പ്രൊഫഷണലുകൾക്കും ഏറെ അനുയോജ്യമായ കോഴ്സാണിത്. 2022 ആഗസ്റ്റ് 11 മുതൽ കോഴ്സ് ആരംഭിക്കും.
യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.ടെക്/ബി.ഇ/ബി.എസ്/ബി.ഫാർമ/ബി.ആർക്/ബി.ഡെസ്/ബി.എഫ്. ടെക് /നാലുവർഷത്തെ ബി.എസ്.സി/എം.എസ്.സി./എം.സി.എ./എം.ബി.എ: പ്രാബല്യത്തിലുള്ള ഐ.ഐ.എം -കാറ്റ്/ഗേറ്റ്/ജിമാറ്റ്/ജി.ആർ.ഇ/ജാം ടെസ്റ്റ് സ്കോർ ഉണ്ടാകണം. അല്ലെങ്കിൽ ജൂലൈ മൂന്നിന് ഐ.ഐ.ടി ഇൻഡോർ നടത്തുന്ന ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (ഡിമാറ്റ്) യോഗ്യത നേടണം.
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
അപേക്ഷ ഫീസ്: 1770 രൂപ. ഡിമാറ്റ്ൽ പങ്കെടുക്കുന്നവർ 2360 രൂപ നൽകണം.
പ്രോഗ്രാം ഫീസ്: 12 ലക്ഷം രൂപ. ഗഡുക്കളായി അടക്കാം.
വിഷയങ്ങൾ: പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാമിങ് ആൻഡ് ഡേറ്റ സ്ട്രക്ചേഴ്സ്, ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാനേജീരിയൽ കമ്യൂണിക്കേഷൻ, ഓർഗനൈസേഷനൽ ബിഹേവിയർ, ഓപറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഹ്യൂമൻറിസോഴ്സ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, ഡേറ്റ വിഷ്വലൈസേഷൻ ആൻഡ് സ്റ്റോറി ടെല്ലിങ് മുതലായവ.