പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

വിവിധ വകുപ്പുകളിലായി യു.പി.എസ്.സി. നിയമനം: 45 ഒഴിവ്

Mar 16, 2022 at 11:56 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: വിവിധ വകുപ്പുകളിലായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ച 45 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിജ്ഞാപന നമ്പര്‍: 05/2022. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച്‌ 31.

\"\"

ഒഴിവുകൾ:

അസിസ്റ്റന്റ് എഡിറ്റര്‍ (തെലുഗു)- 1 (ജനറല്‍): സെന്‍ട്രല്‍ റഫറന്‍സ് ലൈബ്രറി, സാംസ്‌കാരികവകുപ്പ്.

ഫോട്ടോഗ്രാഫിക് ഓഫീസര്‍- 1 (ജനറല്‍): പബ്ലിക് റിലേഷന്‍സ് ഡയറക്ടറേറ്റ്, പ്രതിരോധവകുപ്പ്.

സയന്റിസ്റ്റ്ബി (ടോക്‌സികോളജി)- 1 (ജനറല്‍): സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സ് സര്‍വീസസ്, ആഭ്യന്തരവകുപ്പ്.

ടെക്‌നിക്കല്‍ ഓഫീസര്‍ (പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ്)- 4 (ജനറല്‍-2, എസ്.സി.-1, ഒ.ബി.സി.-1): ഭവനനിര്‍മാണ, നഗരകാര്യ വകുപ്പ്.

ഡ്രില്ലര്‍ ഇന്‍ചാര്‍ജ് ഇന്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ്- 3 (ജനറല്‍-1, ഇ.ഡബ്ലൂ.എസ്.-1, ഒ.ബി.സി.-1): ജലവിഭവ, നദീവികസന, ഗംഗാ പുനരുദ്ധാരണവകുപ്പ്.

ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് മൈന്‍സ് സേഫ്റ്റി (മെക്കാനിക്കല്‍)- 23 (ജനറല്‍- 12, എസ്.സി.- 2, എസ്.ടി.- 2, ഒ.ബി.സി.- 6, ഇ.ഡബ്ല്യൂ.എസ്.- 1, ഭിന്നശേഷിക്കാര്‍- 1): ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മൈന്‍സ് സേഫ്റ്റി, തൊഴില്‍ വകുപ്പ്.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (ഇലക്ട്രോണിക്‌സ്)- 3 (ജനറല്‍- 2, ഇ.ഡബ്ല്യൂ.എസ്.- 1): ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലൈറ്റ് ഹൗസസ് ആന്‍ഡ് ലൈറ്റ് ഷിപ്പ്‌സ്, തുറമുഖ, കപ്പല്‍ ഗതാഗത വകുപ്പ്.

സിസ്റ്റം അനലിസ്റ്റ് ഇന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍- 6 (ജനറല്‍- 3, ഇ.ഡബ്ല്യൂ.എസ്.- 1, ഒ.ബി.സി.-1, എസ്.സി.- 1, ഭിന്നശേഷിക്കാര്‍ക്ക്- 1).

സീനിയര്‍ ലക്ചറര്‍: ജനറല്‍ മെഡിസിന്‍- 1 (ജനറല്‍), ജനറല്‍ സര്‍ജറി- 1 (ജനറല്‍), ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസിപ്പിറേറ്ററി ഡിസീസസ്- 1 (ജനറല്‍). ഗവ.മെഡിക്കല്‍ കോളേജ് ചണ്ഡീഗഢ്.

മറ്റ് ഒഴിവുകൾ: സ്റ്റാഫ് കാര്‍ ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്)-ജനറല്‍ സെന്‍ട്രല്‍ സര്‍വീസ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍/ അബ്‌സോര്‍പ്ഷന്‍ വ്യവസ്ഥയിലും മാനേജര്‍ ഗ്രേഡ് ll (ജനറല്‍ മാനേജര്‍ കാന്റീന്‍), അക്കൗണ്ട്സ് ഓഫീസര്‍ യു.പി.എസ്.സി, മാനേജര്‍ കം അക്കൗണ്ടന്റ് (കാന്റീന്‍) യു.പി.എസ്.സി. തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ മേല്‍പ്പറഞ്ഞ വെബ്‌സൈറ്റില്‍ ലഭിക്കും.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: https://upsconline.nic.in.

Follow us on

Related News