പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

സ്കൂൾ പരിപാടികളിൽ ഇനിമുതൽ വിദ്യാർത്ഥികളെ അണിനിരത്താൻ പാടില്ല: വി.ശിവൻകുട്ടി

Jan 8, 2022 at 11:21 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ നടക്കുന്ന പരിപാടികളിലും മറ്റും ഇനിമുതൽ വിദ്യാർത്ഥികളെ അണിനിരത്തരുതെന്ന് മന്ത്രി വി.ശിവൻകുട്ടി. കെഎസ്ടിഎ തിരുവനന്തപുരം ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പല സ്ഥലങ്ങളിലും ചടങ്ങുകൾക്ക് ചെല്ലുമ്പോൾ കുട്ടികളെ താലപ്പൊലിയുമായി കൊണ്ട് നിർത്തുന്നത് കാണാം. ഇനി മുതൽ അത്തരത്തിൽ ഒരു പരിപാടികളും വിദ്യാർത്ഥികളെ അണിനിരത്തി സംഘടിപ്പിക്കാൻ പാടില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ക്ലാസ് സമയങ്ങളിൽ ഒരു വിദ്യാർത്ഥിയെപോലും മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കാൻ പാടില്ലെന്ന് നേരത്തെ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോവിഡ്, മിക്രോൺ സാഹചര്യത്തിൽ സ്‌കൂളുകളിൽ കുട്ടികളുടെ ആരോഗ്യ സുരക്ഷ ഒരുക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ട്. ഈ മേഖലയിലെ നിർണായക സ്വാധീനം ഉള്ള സംഘടന എന്ന നിലയിൽ കെഎസ്ടിഎ തുടർന്നും മികച്ച പ്രവർത്തനം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഇനിയുണ്ടാകുന്ന പരിഷ്കരണങ്ങളിൽ സർക്കാരിനൊപ്പം അധ്യാപക സംഘടനകൾ ഉണ്ടാകണം. വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് പരമ പ്രധാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

\"\"

Follow us on

Related News