തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്കൂൾ തുറക്കുമ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിന് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ. ഒന്നുമുതൽ 7വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ മൂന്ന് ദിവസം വീതമുള്ള ഷിഫ്റ്റുകളിലായി നടക്കും. ഒരു ക്ലാസ്സിൽ പരമാവധി പ്രവേശിക്കാവുന്ന കുട്ടികളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. ഒരു ക്ലാസ്സിൽ പരമാവധി 30 കുട്ടികളെ മാത്രമാണ് പ്രവേശിപ്പിക്കുക ചുരുങ്ങിയത് 20 കുട്ടികൾ ആവണം എന്നും നിർദേശമുണ്ട്. വിദ്യാർഥികൾക്ക് കൗൺസിലിങ്ങും സ്കൂൾ പരിചയപ്പെടുത്തലും ഉണ്ടാകും. വിദ്യാർത്ഥികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി കൗൺസലിങ്ങിനും പ്രത്യേക സംവിധാനമൊരുക്കും. കഴിഞ്ഞ അധ്യയന വർഷത്തെ പാഠങ്ങൾ റിവൈസ് ചെയ്യാൻ ബ്രിജ് ക്ലാസുകളും ഉണ്ടാകും. ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ള വിദ്യാർഥികളെ സ്കൂളിലേക്ക് വിടേണ്ടതില്ല എന്നും നിർദേശമുണ്ട്.

വിവിധ ജില്ലകളിൽ കനത്ത മഴ: നാളത്തെ അവധി അറിയിപ്പുകൾ
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പാണ്...