തിരുവനന്തപുരം: കർണാടക പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 3:30 ന് ഫലം ലഭ്യമാകുമെന്ന് കർണാടക സെക്കൻഡറി എഡ്യൂക്കേഷൻ എക്സാമിനേഷൻ ബോർഡ് അറിയിച്ചു. 8.76 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ബോർഡ് പരീക്ഷകൾ വെട്ടിക്കുറച്ചിരുന്നു. ആദ്യമായാണ്, പരീക്ഷകൾ ആറ് ദിവസത്തിൽ നിന്ന് രണ്ട് ദിവസമായി കുറച്ചത്. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 71.8 ആയിരുന്നു.
