
തിരുവനന്തപുരം: കേരളത്തിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്റ്റിക്കൽ പരീക്ഷകൾ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി. ഏപ്രിൽ 28 മുതൽ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കുന്നതിനാണ് നേരത്തെ നിദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ 28ന് ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ താത്ക്കാലികമായി മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു..
പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറയിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
