തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രതിഭ സ്കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം. അപേക്ഷകർ കേരളത്തിൽ നിന്ന് 2019-20 വർഷം (പ്ലസ് ടു സയൻസ്) എല്ലാ വിഷയങ്ങളിലും, പരീക്ഷയിൽ മൊത്തമായും 90 ശതമാനം മാർക്ക് നേടി, അടിസ്ഥാന സയൻസ് വിഷയത്തിൽ ബിരുദത്തിന് പ്രവേശനം നേടിയവരായിരിക്കണം. പട്ടിക വിഭാഗക്കാർക്ക് 80ശതമാനം മാർക്ക് ഉള്ളവർക്കും അപേക്ഷിക്കാം. ബേസിക്, ബി എസ് സി നാച്ചുറൽ സയൻസ്, ഇന്റഗ്രേറ്റ് ബി എസ് സി-എം എസ് സി ഇവയിൽ ഏതെങ്കിലും വിഷയത്തിൽ പ്രവേശനം നേടിയിരിക്കണം. അവശ്യമുള്ള 23 പഠനശാഖകൾ സൈറ്റ് ലിസ്റ്റിൽ നിന്നും ലഭിക്കും. 75ശതമാനം മാർക്കോടെ അണ്ടർ ഗ്രാജ്വേറ്റ് കോഴ്സ് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പിജി പഠനത്തിന് സ്കോളർഷിപ്പ് തുടർന്ന് ലഭിക്കും. അതിൽ പകുതിയും പെൺകുട്ടികൾക്കായിരിക്കും. മാത്തമാറ്റിക്കൽ, ഫിസിക്കൽ, ലൈഫ് സയൻസ് എന്ന രീതിയിൽ തിരിച്ച് സയൻസിലെ മൊത്തം മാർക്ക് നോക്കി പ്രത്യേകം റാങ്ക് ചെയ്തായിരിക്കും സെലെക്ഷൻ. 30, 40, 30 ശതമാനം സ്ക്കോളർഷിപ്പുകൾ ഈ മൂന്ന് വിഭാഗക്കാർക്കായിരിക്കും. 5 വർഷങ്ങളിലായി ലഭിക്കുന്ന വാർഷിക സ്ക്കോളർഷിപ് 12000, 18000, 24000, 40000, 60000 രൂപ എന്ന കണക്കിലായിരിക്കും. കൂടാതെ 8 വിദ്യാർഥികൾക്ക് തിരുവനന്തപുരം ഐസറിൽ സമ്മർ ഇന്റേൺഷിപ്പും ലഭിക്കും. The head, women scientist division, kerala state council for scince, technology and environment, sasthra bhavan, pattom, തിരുവനന്തപുരം- 695004, ഫോൺ: 0471-25483446, മെയിൽ prathibhascolars2021@gmail.com, വെബ്സൈറ്റ്: https://kscste.kerala.gov.in.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...