തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ (15/05/2026 വെള്ളിയാഴ്ച) വൈകിട്ട് 3.00 മണിയ്ക്ക് പ്രഖ്യാപിക്കും. പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐ.എ.എസ് ആണ് ഫലം പ്രഖ്യാപിക്കുക. ടി.എച്ച്.എസ്. എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്. ഫലപ്രഖ്യാപനത്തിനുശേഷം വൈകിട്ട് 3.30 മണി മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും കേരളാ സ്റ്റേറ്റ് ഐ.ടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും, നമ്മുടെ കേരളം മൊബൈൽ ആപ്പിലും ലഭിക്കുന്നതാണ്.
1. https://kbpe.kerala.gov.in/
2. https://results.digilocker.gov.in/
3. https://sslcexam.kerala.gov.in/
4. https://thslcexam.kerala.gov.in/thslc/
5. https://sslchiexam.kerala.gov.in/
6. https://thslchiexam.kerala.gov.in/
7. https://ahslcexam.kerala.gov.in/
9. http://results.kite.kerala.gov.in
10. http://results.kerala.gov.in








