പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ

ശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്

Mar 17, 2026 at 7:19 pm

Follow us on

തിരുവനന്തപുരം:സ്കൂൾ ശാസ്ത്ര മാസിക മത്സരങ്ങളിലും സ്കൂൾ നൈപുണ്യ മേളയിലും സംസ്ഥാനതല വിജയികളാകുന്ന വിദ്യാർഥികൾക്ക് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവായി. A,B,C ഗ്രേഡുകൾക്ക് 20,15,10 മാർക്ക് വീതവും 1,2,3 സ്ഥാനങ്ങൾ നൽകുന്ന മത്സരങ്ങൾക്ക് 20,17,14 മാർക്ക് വീതവുമാണ് ലഭിക്കുക. മറ്റു വിഭാഗങ്ങളിലെ ഗ്രേസ് മാർക്കുകൾ നിലവിലുള്ളതു പോലെ തുടരും. സ്കൂൾ ശാസ്ത്ര മാസിക മത്സരങ്ങൾ, സ്കൂൾ നൈപുണ്യ മേള എന്നിവ നേരത്തെ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്ന മത്സരങ്ങളാണ്. ഇവ ഈ അധ്യയന വർഷം മുതൽ പ്രത്യേകം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഗ്രേസ് മാർക്കും പ്രത്യേകം അനുവദിക്കുന്നത്. ഒന്നിലേറെ ഇനങ്ങളിൽ ഗ്രേസ് മാർക്കിന് അർഹതയുള്ള കുട്ടികൾക്ക് ഉയർന്ന ഗ്രേസ് മാർക്ക് ലഭിക്കുന്ന ഒരിനം മാത്രമാണ് പരിഗണിക്കുക. എസ്എസ്എൽസി, പ്ലസ്ടു മാർക്കിനൊപ്പം ഗ്രേസ് മാർക്ക് പരിഗണിക്കുന്നതിനാൽ തുടർന്നുള്ള കോഴ്സുകളുടെ പ്രവേശനത്തിനുള്ള വെയ്റ്റേജ് ആയി ഗ്രേസ് മാർക്ക് പരിഗണിക്കുകയുമില്ല.

Follow us on

Related News