തിരുവനന്തപുരം:സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതും ബാക്ക് ബെഞ്ചേഴ്‌സ് എന്ന തരം തിരിവ് ഒഴിവാക്കുന്നതും അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും. ഈ രണ്ട് വിഷയങ്ങളിലും നടത്തിയ പഠന റിപ്പോർട്ട് ഇന്നലെ ചേർന്ന കരിക്കുലം കമ്മിറ്റി യോഗം അംഗീകരിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പഠന റിപ്പോർട്ടുകൾ കരിക്കുലം കമ്മിറ്റി തത്വത്തിൽ അംഗീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ലഭിക്കുന്നതിനുവേണ്ടി കഴിഞ്ഞ മാസം 30 വരെ എസ്.സി.ഇ.ആർ.ടി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പൊതുജനങ്ങൾക്കിടയിൽ നിന്നും ഒരുപാട് നിർദ്ദേശങ്ങൾ ലഭിക്കുകയുണ്ടായി. അവ പരിഗണിച്ചുകൊണ്ട് തയ്യാറാക്കിയ പുതിയ റിപ്പോർട്ടാണ് ഇന്നലെ ചേർന്ന കരിക്കുലം കമ്മിറ്റി യോഗം അംഗീകരിച്ചത്. വിശദമായ പരിശോധനകൾക്കുശേഷം സർക്കാർ ഉത്തരവ് ഇറക്കി വരുന്ന അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.
- എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയം
- എസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ
- ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും
- നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ










