തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിലെ എയ്ഡഡ് മേഖലയിൽ 2024-25 അധ്യയന വർഷം വരെ നടത്തിയ നിയമനങ്ങളിൽ തീർപ്പാക്കാതെ കിടക്കുന്ന ഫയലുകളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനായി സംസ്ഥാനത്ത് മേഖലാതല ഫയൽ അദാലത്തുകൾ സംഘടിപ്പിക്കുന്നു. ദക്ഷിണ, മധ്യ, ഉത്തര മേഖലകളായി തിരിച്ച് മൂന്ന് കേന്ദ്രങ്ങളിലായാണ് അദാലത്ത് നടക്കുകയെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ ശേഷിക്കുന്ന നിയമന അംഗീകാര ഫയലുകളിൽ നിയമാനുസൃതമായ തീരുമാനം കൈക്കൊള്ളുന്നതിനും, പുതുതായി ലഭിക്കുന്ന പരാതികൾ പരിശോധിച്ച് പരിഹരിക്കുന്നതിനുമാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകൾക്കായി ദക്ഷിണമേഖല അദാലത്ത് 2026 ജനുവരി 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ശിക്ഷക് സദനിൽ വച്ച് നടക്കും. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകൾക്കായി മധ്യമേഖല അദാലത്ത് 2026 ജനുവരി 27-ന് രാവിലെ 10 മണിക്ക് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കായി ഉത്തരമേഖല അദാലത്ത്
കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിൽ വച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനം നടത്തുന്നതിനായി രൂപീകരിച്ച സംസ്ഥാന/ജില്ലാ തല സമിതി മുഖേനയുള്ള ആദ്യഘട്ട നിയമന ശുപാർശ നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം 2026 ജനുവരി 23-ന് രാവിലെ 11.30-ന് തിരുവനന്തപുരം ശിക്ഷക് സദനിൽ വച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി നിർവ്വഹിക്കും.
- എയ്ഡഡ് സ്കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽ
- എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ല
- വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ
- കണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്
- ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ










