കണ്ണൂർ: ഇന്ന് നടന്ന ഒൻപതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന് പരാതി. കണ്ണൂർ തലശേരി നോർത്ത് ബിആർസിക്ക് കീഴിലുള്ള സ്കൂളുകളിലാണ് സംഭവം. ഒൻപതാം ക്ലാസ് കേരളപാഠാവലി ചോദ്യപേപ്പറിന് പകരം വിദ്യാർത്ഥികൾക്ക് നൽകിയത് ഇന്നലെ നടന്ന എട്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പറാണ്. കുട്ടികളാണ് തെറ്റ് കണ്ടെത്തിയത്. ചോദ്യപേപ്പർ മാറിയെന്ന് വിദ്യാർഥികളാണ് ചൂണ്ടിക്കാട്ടിയത്. തലശേരി നോർത്ത് BRCക്ക് കീഴിലുള്ള മറ്റ് 5 സ്കൂളുകളിലും ഇത്തരത്തിൽ എട്ടാം ക്ലാസിലെ ചോദ്യപേപ്പർ ആണ് നൽകിയത്. എട്ടാം ക്ലാസിലെ കവറിൽ ഒമ്പതിലെ പേപ്പറും ഉണ്ടായിരുന്നു എന്ന് പറയുന്നു. എട്ടാം ക്ലാസിലെ ചോദ്യപേപ്പറുകൾ തിരികെ വാങ്ങി ഒമ്പതാം ക്ലാസിലെ ചോദ്യപേപ്പറുകൾ നൽകുകയായിരുന്നു. ഇതോടെ ഒന്നരയ്ക്ക് തുടങ്ങേണ്ട പരീക്ഷ വൈകി 2.45 നാണ് ആരംഭിച്ചത്.
പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ
തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. 2026-27 അധ്യയന...









