തിരുവനന്തപുരം:അധ്യാപകരുടെ KTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ് മരവിപ്പിച്ചതായി മന്ത്രി വി.ശിവൻകുട്ടി. സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യൂ ഹർജി നൽകാനും തീരുമാനമായി. അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം എന്ന് മന്ത്രി അറിയിച്ചു. ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെ ടെറ്റ് പരീക്ഷക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ/എയിഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്കുള്ള കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നത്, കൂടുതൽ സ്പഷ്ടീകരണം ആവശ്യമായതിനാൽ, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മരവിപ്പിക്കുന്നതിന് നിർദേശം നൽകിയതായി ബഹുമാനപ്പെട്ട മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും സംസ്ഥാന സർക്കാർ പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. ഇതാണ് ഇനി ഒരു അറിയിപ്പ് വരെ റദ്ധാക്കിയത്.
ജനുവരി ഒന്നിന് സർക്കാർ പുറത്തിറങ്ങിയ ഉത്തവിൽ പറയുന്നത് ഇങ്ങനെയാണ്;
ഉത്തരവിലെ പ്രധാന നിർദേശങ്ങൾ താഴെ.
HS, LP-UP പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിന് KTET നിർബന്ധംമാണ്. കെ ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽ.പി., യു.പി. അധ്യാപക നിയമനങ്ങൾക്ക് പരിഗണിക്കാമെന്ന വ്യവസ്ഥ തുടരാവുന്നതാണ്. കെ.ടെറ്റ് കാറ്റഗറി-III യോഗ്യത നേടിയവരെ ഹൈസ്കൂൾ അധ്യാപക നിയമനങ്ങൾക്ക് മാത്രം പരിഗണിച്ചാൽ മതി.
ഹൈസ്കൂൾ തലത്തിലുള്ള ഭാഷാധ്യാപകർ കെ-ടെറ്റ് കാറ്റഗറി-III നേടിയ പക്ഷം കെ.ടെറ്റ്-IV നേടേണ്ടതില്ല എന്ന വ്യവസ്ഥ, പരാമർശം (16) ഉത്തരവിലെ വ്യവസ്ഥയ്ക്ക് വിധേയമായി 01.06.2012 തീയതി പ്രാബല്യത്തിൽ തുടരാവുന്നതാണ്.
SET, NET, MPhil, PHD, MEd യോഗ്യത നേടിയവരെ കെ-ടെറ്റ് കാറ്റഗറി – 1 മുതൽ കെ-ടെറ്റ് കാറ്റഗറി IV വരെ യോഗ്യത നേടുന്നതിൽ നിന്നും ഒഴിവാക്കാമെന്ന പരാമർശം (5) ലെ വ്യവസ്ഥ റദ്ദാക്കുന്നു.
കെ.ടെറ്റ് കാറ്റഗറി-III യോഗ്യതകളോടുകൂടി സർവീസിൽ തുടരുന്ന ഹൈസ്കൂൾ അധ്യാപകരെ മാത്രം പ്രധാന അധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റ നിയമനങ്ങൾക്കും എച്ച്.എസ്.എസ്.ടി./എച്ച്.എസ്.എസ്.ടി. ജൂനിയർ തസ്തികകളിലേക്കുള്ള ബൈട്രാൻസ്ഫർ നിയമങ്ങൾക്കും പരിഗണിച്ചാൽ മതിയാകും.
LP, UP അധ്യാപകർക്ക് Category 1 / 2 (ഏതെങ്കിലും ഒന്ന് മതിയാകും). SET, NET, MPhil, PhD, MEd നേടിയവർക്കും KTET നിർബന്ധമാണ്. Category 3 നേടിയവർക്ക് ഹൈസ്കൂൾ നിയമനം മാത്രം. Category 3 നേടിയ ഭാഷാധ്യാപർക്ക് Category 4 ആവശ്യമില്ല. (നിബന്ധനകൾക്ക് വിധേയം). C-TET Primary പാസായവരെ Catogory 1 ൽ നിന്നും (LP), C-TET Elementary പാസായവരെ Catogory 2 ൽ നിന്നും (UP) ഒഴിവാക്കാവുന്നതാണ്. CTET Primary Stage യോഗ്യത നേടിയവരെ കെ-ടെറ്റ് കാറ്റഗറി-I-ൽ നിന്നും, CTET Elementary Stage യോഗ്യത നേടിയവരെ കെ-ടെറ്റ് കാറ്റഗറി-II-ൽ നിന്നും ഒ പൊതുനിർദ്ദേശം തുടരാവുന്നതാണ്. CTET Primary Stage പാസ്സായവരെ എൽ.0പി നിയമനങ്ങൾക്കും, CTET Elementary Stage പാസ്സായവരെ യുപി അധ്യാപക നിയമങ്ങൾക്കും പരിഗണിക്കേണ്ടതാണ്.
Elementary Stage യോഗ്യത നേടിയവരെ കെ-ടെറ്റ് കാറ്റഗറി-II-ൽ നിന്നും ഒഴിവാക്കാമെന്ന പൊതുനിർദ്ദേശം തുടരാവുന്നതാണ്. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ തസ്തികയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് എച്ച്.എസ്.എസ്.ടി/എച്ച്.എം. കാറ്റഗറിയിൽ നിന്നും പ്രൊമോഷൻ നൽകുന്നതിന് നിലവിലുള്ള രീതി തന്നെ തുടരാവുന്നതാണ്.
എച്ച്.എസ്.ടി/യു.പി.എസ്.ടി/എൽ.പി.എസ്.ടി തസ്തികകളിലേയ്ക്കുള്ള ബൈട്രാന്സ്ഫർ പ്രൊമോഷന്, അതാത് കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യത നേടിയ അധ്യാപക/അനധ്യാപകരെ മാത്രം പരിഗണിക്കേണ്ടതാണ്.
എച്ച്.എസ്.ടി/യു.പി.എസ്.ടി/എൽ.പി.എസ്.ടി എച്ച്.എസ്.എസ്.ടി(ജൂനിയർ)/എച്ച്.എസ്.എസ്.ടി തസ്തികയിൽ നിന്നും തസ്തികയിലേയ്ക്കുള്ള ബൈട്രാൻസ്ഫർ പ്രൊമോഷന് അതാത് കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യതയും എച്ച്.എസ്.എസ്.ടി. (ജൂനിയർ)/എച്ച്.എസ്.എസ്.ടി. തസ്തികയിലേയ്ക്കുള്ള യോഗ്യതയും നേടിയവരെ യഥാക്രമം പരിഗണിക്കേണ്ടതാണ്. എച്ച്.എസ്.എസ്.ടി. (ജൂനിയർ) തസ്തികയിലേയ്ക്കു യോഗ്യത നേടിയ ഹയർ സെക്കൻഡറി വിഭാഗത്തിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്, ലാബ് അസിസ്റ്റന്റ് എന്നിവരെ ബൈട്രാൻസ്ഫർ പ്രൊമോഷന് നിലവിലുള്ള രീതിയിൽ തന്നെ പരിഗണിക്കേണ്ടതാണ്.








