പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽ

Nov 17, 2025 at 2:25 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ (2025-26) എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും. 2026 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (എച്ച്ഐ), എസ്എസ്എൽസി (എച്ച്ഐ) പരീക്ഷകളുടെ രജിസ്ട്രേഷനാണ് നവംബർ 18 മുതൽ ആരംഭിക്കുക. രജിസ്ട്രേഷൻ നടപടികൾ നവംബർ 30ന് മുൻപായി പൂർത്തിയാക്കേണ്ടതാണ്. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ യാതൊരുവിധ മാറ്റവും അനുവദിക്കുന്നതല്ല എന്നും പരീക്ഷ ഭവൻ അറിയിച്ചു.

കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾ

തിരുവനന്തപുരം:രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും നവോദയ വിദ്യാലയങ്ങളിലേക്കും അധ്യാപക- അനധ്യാപക നിയമനം നടത്തുന്നു. വിവിധ തസ്തികളിലായി ആകെ 14,967 ഒഴിവുകൾ ഉണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിൽ ആകെ 9126 ഒഴിവും നവോദയ വിദ്യാലയങ്ങളിൽ ആകെ 5841 ഒഴിവുകളുണ്ട്. ഇതിൽ 17 അസി. കമ്മിഷണർ തസ്തികകളും 227 പ്രിൻസിപ്പൽ തസ്തികകളും ഉണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി
പോസ്റ്റ് ഗ്രാഡ്വേറ്റ് അധ്യാപക തസ്തികയിൽ ആകെ 2978 ഒഴിവുകൾ ഉണ്ട്. ട്രെയ്ൻഡ് ഗ്രാഡ്വേറ്റ് ടീച്ചേഴ്സ് തസ്തികയിൽ 5772 ഒഴിവുകളിൽ നിയമനം നടത്തും. ഇതിനു പുറമേ ലൈബ്രേറിയൻ അടക്കമുള്ള മറ്റ് അനധ്യാപക തസ്തികകളിലും നിയമനം നടത്തുന്നുണ്ട്.


കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും നവോദയ വിദ്യാലയങ്ങളിലേക്കും ആവശ്യമായ നിയമനത്തിന് സിബിഎസ്ഇ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. എഴുത്തു പരീക്ഷയുടെയും നൈപുണ്യശേഷി പരീക്ഷ, മെഡിക്കൽ എന്നിവയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 4. കൂടുതൽ വരങ്ങൾക്ക്: http://cbse.gov.in സന്ദർശിക്കുക.

Follow us on

Related News