തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ ദക്ഷിണ- പൂര്‍വ്വ റെയില്‍വേയില്‍ അപ്രന്റിസ് തസ്തികകളിലെ നിയമനത്തിന് നാളെ മുതൽ (നവംബർ 18) അപേക്ഷ നൽകാം. വിവിധ വിഭാഗങ്ങളിലായി ആകെ 1785 ഒഴിവുകളുണ്ട്. 50 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷന്‍ അഥവാ പത്താം ക്ലാസ്/പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഐടിഐ ട്രേഡും വേണം. 2026 ജനുവരി ഒന്നിന് 15നും 24നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മെട്രിക്കുലേഷന് ലഭിച്ച മാര്‍ക്കിന്റെ ശതമാനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. മെട്രിക്കുലേഷന്‍ പരീക്ഷയിലെ എല്ലാ വിഷയങ്ങള്‍ക്കും ലഭിച്ച മാര്‍ക്കുകള്‍ പരിഗണിച്ചാണ് ശതമാനം കണക്കാക്കുക. 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വനിത എന്നിവർക്ക് ഫീസ് ഇല്ല. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 17ആണ്. http://rrcser.co.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്.
എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽ
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ (2025-26) എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും. 2026 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (എച്ച്ഐ), എസ്എസ്എൽസി (എച്ച്ഐ) പരീക്ഷകളുടെ രജിസ്ട്രേഷനാണ് നവംബർ 18 മുതൽ ആരംഭിക്കുക. രജിസ്ട്രേഷൻ നടപടികൾ നവംബർ 30ന് മുൻപായി പൂർത്തിയാക്കേണ്ടതാണ്. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ യാതൊരുവിധ മാറ്റവും അനുവദിക്കുന്നതല്ല എന്നും പരീക്ഷ ഭവൻ അറിയിച്ചു.







.jpg)


