പ്രധാന വാർത്തകൾ
കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചു

ഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻ

Nov 15, 2025 at 3:29 am

Follow us on

തിരുവനന്തപുരം: ഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റൻറ്  ഉൾപ്പെടെയുള്ള 54 തസ്തികകളിലേക്കുള്ള പിഎസ് സി വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലാണ് നിയമനം. തസ്തികളുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ താഴെ. ഹയർ സെക്കന്ററി സ്കൂൾ അധ്യാപകർ (ജിയോളജി), നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി (ജൂനിയർ), യൂണിവേഴ്‌സിറ്റി അസിസ്റ്റൻറ്, അസി. പ്രൊഫസർ ഇൻ നാച്ചുറൽ സയൻസ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ ട്രെയിനി (കാറ്റഗറി 1 – ഓപൺ മാർക്കറ്റ്, കാറ്റഗറി 2 – കോൺസ്റ്റാബുലറി), സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ട്രെയിനി (കാറ്റഗറി 1 – ഓപൺ മാർക്കറ്റ്, കാറ്റഗറി 2 – മിനിസ്റ്റീരിയൽ, കാറ്റഗറി 3 – കോൺസ്റ്റാബുലറി), ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെൻറ് ഇൻ ടെക്സ്റ്റൈൽ ടെക്നോളജി, അസി. പ്രോഗ്രാമർ,  സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്) – (തസ്തികമാറ്റം മുഖേന), അസിസ്റ്റൻറ് ജയിലർഗ്രേഡ് 1/സൂപ്രണ്ട്, സബ് ജയിൽ/സൂപ്പർവൈസർ, ഓപൺ പ്രിസൺ/സൂപ്പർവൈസർ ബോർസ്റ്റൽ സ്കൂൾ/ആർമർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/ലക്ചറർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/ട്രെയിനിങ് ഓഫീസർ…

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/സ്റ്റോർ കീപ്പർ, ഓപ്പൺ പ്രിസൺ (നേരിട്ടും തസ്തികമാറ്റം മുഖേനയും), ട്രെയിനിങ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ),  റഫ്രിജറേഷൻ മെക്കാനിക്ക് (എച്ച്.ഇ.ആർ),  ജൂനിയർ പെട്രോളജിക്കൽ അനലിസ്റ്റ്,  കുക്ക് ​ഗ്രേഡ്-2, മത്സ്യഫെഡിൽ കമ്പ്യൂട്ടർ പ്രോ​ഗ്രാമർ, ഹൗസിങ് ബോർഡിൽ ഡ്രാഫ്റ്റ്സ്മാൻ ​ഗ്രേഡ്-1/ഓവർസീയർ (സിവിൽ),  ഓവർസീയർ ഗ്രേഡ്-1 (സിവിൽ), സൂപ്പർവൈസർ (പേഴ്സണൽ ആൻറ് അഡ്മിനിസ്ട്രേഷൻ), ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ഹെൽപ്പർ, സെക്യൂരിറ്റി ഗാർഡ്, റബർമാർക്കിൽ ഡെപ്യൂട്ടി മാനേജർ (ഫെർട്ടിലൈസർ) – പാർട്ട് 1 എന്നീ തസ്തികളിലേക്കാണ് നിയമനം. ഇതിനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ ഉടൻ പുറത്തിറക്കും. 

Follow us on

Related News