തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുന്ന സാഹചര്യത്തിൽ സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ പുന:ക്രമീകരിക്കും. സ്കൂൾ പരീക്ഷകൾ ഒറ്റഘട്ടമായിത്തന്നെ നടത്തും. ഇതിനായി ക്രിസ്മസ് അവധി പുനക്രമീകരിക്കാനും ധാരണയായി. തിരഞ്ഞെടുപ്പിന് ശേഷം ഡിസംബര്‍ 15ന് പരീക്ഷകൾ ആരംഭിക്കും. ഡിസംബർ 23ന് പരീക്ഷ പൂർത്തിയാക്കും. 23ന് തന്നെ സ്‌കൂൾ അടയ്ക്കും. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി 5ന് സ്കൂൾ തുറക്കും. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ചില പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനുനടക്കും. ഇത്തരത്തിൽ ക്രിസ്മസ് പരീക്ഷയും അവധിയും പുന:ക്രമീകരിക്കാനാണ് ആലോചന. അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിൽ കൈക്കൊള്ളും. ഇതിനു ശേഷമായിരിക്കും മാറ്റിയ പരീക്ഷ ടൈം ടേബിൾ പുറത്തിറക്കുക.
ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്
തിരുവനന്തപുരം:വ്യത്യസ്ത മേഖലകളിൽ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികളെ ആദരിക്കുന്നതിനും,...









