പ്രധാന വാർത്തകൾ
നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെ

സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

Nov 10, 2025 at 9:47 pm

Follow us on

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും വി​ജ​യ​കിരീടം ചൂടി മ​ല​പ്പു​റം ജില്ല. കഴിഞ്ഞ 4 ദിവസങ്ങളിലായി നടന്ന ശാസ്ത്രോ​ത്സ​വ​ത്തി​ൽ 1548 പോ​യിന്റ് നേ​ടിയാ​ണ് മ​ല​പ്പു​റം ഹാ​ട്രി​ക്ക് അടിച്ചത്. 1487 പോ​യി​ന്റോടെ ആതിഥേയരായ പാലക്കാട്‌ രണ്ടാം സ്ഥാനം നേടി. പാ​ല​ക്കാ​ടും ക​ണ്ണൂ​രും 1487 പോ​യിന്റോടെ ​ഒപ്പത്തിനൊപ്പം എത്തി​യെ​ങ്കി​ലും പാ​ല​ക്കാ​ടി​ന് കൂ​ടു​ത​ൽ ഒ​ന്നാം സ്ഥാ​നം ഉ​ള്ള​തി​നാ​ൽ ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​വുകയായിരുന്നു. ക​ണ്ണൂ​ർ  ജില്ലയാണ് ​മൂന്നാം സ്ഥാനത്ത്. ശാ​സ്ത്ര​മേ​ള​യി​ൽ തൃ​ശൂ​ർ, ഗ​ണി​ത മേ​ള​യി​ൽ മ​ല​പ്പു​റം, സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യി​ൽ കോ​ഴി​ക്കോ​ട്, ഐ.​ടി മേ​ള​യി​ൽ തി​രു​വ​ന​ന്ത​പു​രം എന്നീ ജില്ലകൾ ചാ​മ്പ്യ​ന്മാ​രാ​യി. സ്കൂ​ളു​ക​ളി​ൽ വ​യ​നാ​ട് ദ്വാ​ര​ക എ​സ്.​എ​ച്ച്.​എ​ച്ച്.​എ​സ്.​എ​സ് 164 പോ​യ​ന്‍റു​മാ​യി ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി.140 പോ​യ​ന്‍റു​ള്ള കാ​സ​ർ​കോ​ട് കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ എ​ച്ച്.​എ​സ്.​എ​സ് ര​ണ്ടാ​മ​തും 135 പോ​യ​ന്‍റോ​ടെ ഇ​ടു​ക്കി കൂ​മ്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ ജി.​എ​ച്ച്.​എ​സ്.​എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സ​മാ​പ​ന സ​മ്മേ​ള​നം പൊ​തു വിദ്യാഭ്യാ​സ ഡ​യ​റ​ക്ട​ർ ഉ​മേ​ഷ് എ​ൻ.​എ​സ്.​കെ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

Follow us on

Related News