തിരുവനന്തപുരം:കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ നൽകാനുള്ള തീയതി നീട്ടി. കേരളത്തിലെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ മുതൽ പ്രഫഷനൽ കോഴ്സുകൾ വരെ പഠിക്കുന്നതിനും അതുവഴി സാമൂഹികവും വിദ്യാഭ്യാസപരവുമായ നിലവാരം ഉയർത്തുന്നതിനും നിശ്ചിത തുക അനുവദിക്കുന്ന സ്കോളർഷിപ്പാണ് വിദ്യാസമുന്നതി. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് http://kswcfc.org
Kerala State Welfare Corporation for Forward Communities Ltd.
L2- Kuleena
Jawahar Nagar
Kowdiar P. O.
Thiruvananthapuram
Tel: 0471- 2311215










