പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചു

Nov 7, 2025 at 2:52 pm

Follow us on

തിരുവനന്തപുരം: ഒഇസി വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചു. മന്ത്രികെ.എൻ.ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഒഇസി, ഒഇസി(എച്ച്), എസ്ഇബിസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ സ്കോളർഷിപ്പ് വിതരണത്തിനാണ് തുക ലഭ്യമാക്കിയത്. ഈ വർഷം ബജറ്റിൽ 240 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇത് നേരത്തേ അനുവദിച്ചിരുന്നു. ഇപ്പോൾ 200 കോടി രൂപ അധികവിഹിതമായാണ് അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു. 200 കോടി അധികമായി അനുവദിച്ചതോടെ സ്കോളർഷിപ്പ് കുടിശ്ശിക പൂർണ്ണമായും വിതരണം ചെയ്യാനാകും. 

ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ഓൺലൈൻ കോഴ്‌സുകളുടെ വീഡിയോ ക്ലാസുകൾ റെക്കോഡ്‌ ചെയ്യുന്നതിന് വിദഗ്‌ധ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. സർവകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദൂര വിഭാഗം വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം, കോളേജ് പ്രിൻസിപ്പൽ / വകുപ്പ് മേധാവിയുടെ ശുപാർശയോടു കൂടി നവംബർ 20-നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://sde.uoc.ac.in/ ഫോൺ : 0494 2407494.

Follow us on

Related News